യൂറോപ്പില്‍ ജനസംഖ്യ കുറയുന്നു; ആശങ്ക ഉയരുന്നതായി ഭരണകൂടങ്ങള്‍

യൂറോപ്പില്‍ ജനസംഖ്യ കുറയുന്നു; ആശങ്ക ഉയരുന്നതായി ഭരണകൂടങ്ങള്‍

Asia Breaking News Europe

യൂറോപ്പില്‍ ജനസംഖ്യ കുറയുന്നു; ആശങ്ക ഉയരുന്നതായി ഭരണകൂടങ്ങള്‍

യൂറോപ്പില്‍ തുടര്‍ച്ചയായ ജനസംഖ്യാ ഇടിവ് സംഭവിക്കുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നതായി ഭരണകൂടങ്ങള്‍. ഈ മാറ്റം സര്‍ക്കാരുകളെ അവയുടെ തൊഴില്‍ ശക്തികളുടെയും സാമ്പത്തിക സ്ഥിരതയുടെയും ഭാവിയെയും കുറിച്ച് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട്.

സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ കൂടുതല്‍ ആഴത്തില്‍ നിലനില്‍ക്കുന്നതിനാല്‍ ജനസംഖ്യാ വര്‍ദ്ധനവിനുള്ള അധികൃതരുടെ പ്രോത്സാഹനങ്ങള്‍ പരിമിതമായി മാത്രമാണ് വിജയിക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയനിലുടനീളമുള്ള ജനന നിരക്ക് ഒരു സ്ത്രീക്ക് 1.38 ജനനം എന്ന റെക്കോഡിനു താഴ്ചയിലേക്ക് എത്തിയതായി പറയുന്നു.

ഇത് ജനസംഖ്യയുടെ പര്യാപ്തമായ വലുപ്പം നിലനിര്‍ത്താന്‍ ആവശ്യമായ നിലവാരത്തേക്കാള്‍ വളരെ താഴെയാണ്. പല യൂറോപ്യന്‍കാരും മാതാപിതാക്കളാകുന്നത് വൈകിയാകുന്നു.

പലപ്പോഴും അവരുടെ ഇരുപതുകളുടെ അവസാനമോ, മുപ്പതുകളുടെ തുടക്കമോ വരെ നീണ്ടു പോകുന്നു. ജനന നിരക്ക് കുറയുന്നത് പരിഹരിക്കുന്നതിന് പുതിയ തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനായി സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ പ്രത്യേക കമ്മീഷനുകള്‍ രൂപീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഒപ്പം സര്‍ക്കാരുകള്‍ ഈ വിഷയം ഒരു ദേശീയ മുന്‍ഗണനയായി നയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.