കാട്ടുതീ നാശം വിതച്ചപ്പോള്‍ വെളിപ്പെട്ടത് യേശുവിന്റെ ശിഷ്യന്മാരുടെ ജന്മ സ്ഥലത്തെ പുരാവസ്തു തെളിവുകള്‍
ഗലീല: വടക്കന്‍ യിസ്രായേലില്‍ ഗലീല പ്രവിശ്യയില്‍ കഴിഞ്ഞ ജൂലൈയില്‍ വേനല്‍ക്കാല കാട്ടുതീ പടര്‍ന്നു. 17 മണിക്കൂര്‍ നീണ്ടുനിന്നു. ഗലീല തടാകത്തിനു അക്കരെ നോക്കിയപ്പോള്‍ അവിടെ തീ കണ്ടു.
അപ്പോള്‍ ഞാനും ഭാര്യയും കാറില്‍ കയറി അവിടെ ചുറ്റി സഞ്ചരിച്ചു. യൂക്കാലിപ്സ് മരങ്ങള്‍ കത്തി നശിക്കുന്നതു കണ്ടു. ആ സ്ഥലം എല്‍-അരാജ് എന്നും അറിയപ്പെടുന്നു (ബെത്ത്സയിദയാണ്).
ന്യൂ ജേഴ്സിയിലെ പില്ലര്‍ കോളേജിലെ സ്കൂള്‍ ഓഫ് റിലിജിയസ് സ്റ്റഡീസിന്റെ ഡീന്‍, ശാസ്ത്രസംഘത്തിലെ ഒരു അംഗം ഡോ. സ്റ്റീഫന്‍ നോട്ട്ലി ഒരു മാദ്ധ്യമത്തോടു പറഞ്ഞു.
ബെത്ത്സയിദ യേശുവിന്റെ ശിഷ്യന്മാരായ അന്ത്രെയോസ്, ഫിലിപ്പോസ്, പത്രോസ് എന്നിവരുടെ ജന്മ സ്ഥലമാണ്.(യോഹന്നാന് 1:44). യേശു 5000 പേര്‍ക്ക് ഭക്ഷണം നല്‍കുകയും അന്ധനെ സൌഖ്യമാക്കുകയും ചെയ്ത സ്ഥലമാണ് ഇത്.
പുരാവസ്തു ഗവേഷകര്‍ ഈ മേഖലയില്‍ പര്യവേഷണം നടത്തിവരികയായിരുന്നു. തീ അണഞ്ഞശേഷം ഞങ്ങള്‍ കത്തിനശിച്ച പ്രദേശത്ത് നടന്നപ്പോള്‍ ബെത്ത്സയിദ ജൂലിയസിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
പൊതു കെട്ടിടങ്ങളില്‍നിന്നു വന്ന ചില കല്ലുകളുള്ള ഉപരിതലത്തിലെ മതിലുകളുടെ അവശിഷ്ടങ്ങള്‍ അത് റോമന്‍ കാലഘട്ടത്തില്‍ നിന്നുള്ളതാണെന്നും മനസ്സിലായി. ഗലീലയിലെ കിന്നരേത്ത് കോളേജിലെ പ്രൊഫസറായ ഡോ. മോട്ടി അവിയം വിശദീകരിച്ചു.
കാട്ടു തീ ഇപ്പോഴത്തെ ബസലിക്കയുടെ അടുത്തുവരെ എത്തി. എന്നാല്‍ അവിടംകൊണ്ട് തീ അണഞ്ഞു. അതോടെ പുരാവസ്തു ഗവേഷകര്‍ പുരാതന വാസസ്ഥലത്തിന്റെ യഥാര്‍ത്ഥ വലിപ്പം കണ്ടെത്തി. അവിടെ വീടുകളുടെ അവശിഷ്ടങ്ങളും മണ്‍പാത്രങ്ങളും കണ്ടെത്തി.
ഞങ്ങള്‍ വിചാരിച്ചതിലും വലിയ സ്ഥലമായിരുന്നു അവിടം. ഗവേഷകര്‍ ഒരു ബൈസെന്റൈന്‍ പള്ളിയും പത്രോസിനെ താക്കോലുകളുടെ സൂക്ഷിപ്പുകാരന് എന്ന് ആദരിക്കുന്ന ശ്രദ്ധേയമായ ഒരു മൊസൈക്കും കണ്ടെത്തി.
അങ്ങനെ ബൈബിളില്‍ ബെത്ത്സയിദ ആണെന്നു ഞങ്ങള്‍ സ്ഥിരീകരിച്ചു. ബൈബിള്‍ സത്യമാണ്. പുരാവസ്തു ശാസ്ത്രം ദൈവവചനത്തെ നമുക്ക് ആധികാരികമായി കാണിച്ചു തരികയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഗവേഷകര്‍ സാക്ഷീകരിക്കുന്നു.

