16 അമേരിക്കന്‍ മിഷണറിമാരെ തട്ടിക്കൊണ്ടുപോയതിന് ഹെയ്തിയന്‍ ഗുണ്ടാ നേതാവിന് ജീവപര്യന്തം തടവ്

16 അമേരിക്കന്‍ മിഷണറിമാരെ തട്ടിക്കൊണ്ടുപോയതിന് ഹെയ്തിയന്‍ ഗുണ്ടാ നേതാവിന് ജീവപര്യന്തം തടവ്

Breaking News USA

16 അമേരിക്കന്‍ മിഷണറിമാരെ തട്ടിക്കൊണ്ടുപോയതിന് ഹെയ്തിയന്‍ ഗുണ്ടാ നേതാവിന് ജീവപര്യന്തം തടവ്

2021-ല്‍ ഹെയ്ത്തിയില്‍ 16 അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറിമാരെ തട്ടിക്കൊണ്ടുപോയ കേസില്‍ 400 മാവോസോ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടാ സംഘത്തിന്റെ നേതാവിന് യു.എസ്. ഡിസ്ട്രിക് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

2021 ഒക്ടോബര്‍ 16-ന് ഒരു അനവാഥാലയ സന്ദര്‍ശനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന 17 മിഷണറിമാരെ അവരില്‍ 5 പേര്‍ കുട്ടികളാണ്, മുഖം മൂടി ധരിച്ച തോക്കു ധാരികള്‍ വളഞ്ഞു കൊള്ളയടിക്കുകയും ബന്ദികളായി കൊണ്ടുപോകയും ചെയ്തു.

ഇവരില്‍ 16 പേര്‍ അമേരിക്കക്കാരും ഒരാള്‍ കാനഡക്കാരനുമായിരുന്നു. ബന്ദികളാക്കപ്പെട്ടവരില്‍നിന്നും മോചന ദ്രവ്യമായി പണം ആവശ്യപ്പെട്ടു. ഇതിനിടയില്‍ മുഖ്യ പ്രതി ജെര്‍മിന്‍ അറസ്റ്റിലായി.

ഗുണ്ടകള്‍ക്ക് 3,50,000 ഡോളര്‍ നല്‍കിയപ്പോള്‍ അഞ്ച് ബന്ദികളെ വിട്ടയിച്ചിരുന്നു. 62 ദിവസത്തെ തടവിനുശേഷം ശേഷിക്കുന്ന ബന്ദികള്‍ ഒരു രാത്രിയില്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

നിരപരാധികളായ ക്രിസ്ത്യാനികളെ പണക്കാരായി കണ്ടുകൊണ്ട് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങിക്കുന്നത് പതിവാണെന്നും അത്തരക്കാരെ നിയമപരമായി ശിക്ഷിക്കാന്‍ സാധിക്കണമെന്നും ജഡ്ജി ജോണ്‍ ഡി ബേറ്റ്സ പറഞ്ഞു. 1,700 ഡോളര്‍ പിഴയും വിധിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.