ക്രിസ്തുവിനെ സ്വീകരിച്ചവരുടെ മൃതദേഹം സ്വന്തം ഗ്രാമങ്ങളില്‍പോലും സംസ്ക്കരിക്കാന്‍ തടയുന്നതായി പരാതി
ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന കടുത്ത പീഢനങ്ങളിലും മതം മാറിയെന്ന കാരണത്താല്‍ മൃതദേഹങ്ങള്‍ സ്വന്തം ഗ്രാമങ്ങളില്‍ സംസ്ക്കരിക്കുന്നതിനുപോലും നിഷേധിക്കപ്പെടുന്നതിലും സിബിസിഐയുടെ കുറ്റകരമായ മൌനത്തിനെതിരെ ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് (ഐഎച്ച്ആര്‍എം) ആശങ്ക രേഖപ്പെടുത്തി.
വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രസിഡന്റ് ഫെലിക്സ് ജെ. പുല്ലൂടന്‍ ഇന്ത്യയിലെ അപ്പോസ്തോലിക നുന്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ഡോ ജിറെല്ലിക്കും ഇന്ത്യയിലെ എല്ലാ കത്തോലിക്കാ ബിഷപ്പുമാര്‍ക്കും കത്തയച്ചു.
ക്രിസ്തുമതം സ്വീകരിച്ചവരുടെ മൃതദേഹങ്ങള്‍ ജന്മ ഗ്രാമങ്ങളില്‍ സംസ്ക്കരിക്കുന്നതിനുള്ള ഭരണഘടനാപരമായ അവകാശം പോലും നിഷേധിക്കുന്നത് മനുഷ്യത്വ രഹിതവും ഭരണഘടനാ ലംഘനവുമാണെന്ന് കത്തില്‍ പറയുന്നു.
സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൌനം പാലിക്കുന്നത് ഇത്തരം ക്രൂരതകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനു തുല്യമാണ്.
ഛത്തീസ്ഗഢിലും, യുപി., കര്‍ണാടക, ബീഹാര്‍ എന്നിവിടങ്ങളിലും ക്രൈസ്തവര്‍ നിരന്തരം പീഢനങ്ങള്‍ നേരിടുമ്പോള്‍ ദേശീയ ക്രൈസ്തവ നേതൃത്വം പ്രത്യേകിച്ച് സിബിസിഐ പലപ്പോഴും നിസ്സംഗത പാലിക്കുകയാണ്.
സിബിസിഐ നേതൃത്വം സമൂദായ താല്‍പ്പര്യങ്ങള്‍ക്കുപരി ഭരണകൂട ആഭിമുഖ്യ നയമാണ് സ്വീകരിക്കുന്നതെന്ന് വ്യാപക പരാതിയും ഐഎച്ച് ആര്‍എം അപ്പോസ്തോലിക് നുണ്‍ഷ്യോയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

