യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ ഡ്രൈഫ്രൂട്ട്സ്
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെന്ന് പറയുന്നവര്‍ ഇന്ന് അനേകരുണ്ട്. ശരീരത്തിനുള്ളില്‍ പ്യൂറൈന്‍ എന്ന രാസ സംയുക്തം വിഘടിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉല്‍പ്പന്നമാണ് യൂറിക് ആസിഡ്.
ശരീരത്തിനുള്ളിലെ യൂറിക് ആസിഡ് തോത് അമിതമായി വര്‍ദ്ധിക്കുന്ന അവസ്ഥയെ ഹൈപ്പര്‍ യുറീസിമിയ എന്നു വിളിക്കുന്നു.
യൂറിക് ആസിഡിന്റെ അളവ് കൂടിയാല്‍ ശരീരത്തില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഗൌട്ട് മുതല്‍ വൃക്കയില്‍ കല്ലുവരെ ഉതുമൂലമുണ്ടാകം.
യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ക്ക് വേദനയും വീക്കവും വരാം. മരുന്നു കഴിക്കുന്നതിലൂടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ കഴിയും.
അതുപോലെ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും. ഡ്രൈ ഫ്രൂട്ട് ആണ് അതില്‍ മികച്ചത്.
ഈന്തപ്പഴം, പിസ്ത, വാള്‍നട്ട് മുതലായവ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

