പ്രകൃതിയുമായി അടുപ്പം വേണം; 3 വര്‍ഷമായി യുവതി നടക്കുന്നത് നാലു കാലില്‍
സോഷ്യല്‍ മീഡിയ വന്നതോടുകൂടി വളരെ വിചിത്രമായ പല രംഗങ്ങള്‍ക്കും സമൂഹം സാക്ഷികളാകേണ്ടിവന്നിട്ടുണ്ട്. അതില്‍ ഏറ്റവും രസകരമായ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.
കഴിഞ്ഞ 3 വര്‍ഷങ്ങളായി ഒരു യുവതി നാലുകാലില്‍ ആണ് നടക്കുന്നത്. അതായത് കൈയ്യും കാലും ഉപയോഗിച്ച് മൃഗങ്ങളേപ്പോലെയാണ് നടപ്പ്.
ഇന്‍ഫ്ളുവന്‍സറും ബെല്‍ജിയം ഡോക്യുമെന്ററി ഫിലിം നിര്‍മ്മാതാവുമായ അലക്സിയ ക്രാഫ്റ്റ് ഡീല സോക്സാണ് നാലു കാലില്‍ നടക്കുന്നത്. തന്റെ മൃഗശൈലി നടപ്പിന് പേരിട്ടിരിക്കുന്നത് ടാര്‍സണ്‍ മൂവ്മെന്റ് എന്നാണ്.
മനുഷ്യരുടെ പൂര്‍വ്വികരും ഇങ്ങനെ നടന്നവരാകണം. അങ്ങനെ മനുഷ്യന് അവന്റെ പൂര്‍വ്വികരുമായുള്ള ബന്ധം മനസ്സില്കാകുന്നതിനുവേണ്ടയും ആണ് ഈ നാലുകാലില്‍ നടപ്പ് യുവതി പറയുന്നു.
കാലും കൈയ്യും ഉപയോഗിച്ച് നടക്കുന്നതും ഓടുന്നതും ഒക്കെയുള്ള ചിത്രങ്ങളും വീഡിയോകളും സോക്സ് സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചിട്ടുണ്ട്.
കാട്ടിലും കുന്നിലും മലയിലും ഇങ്ങനെ നടക്കുന്ന ദൃശ്യങ്ങളും ലഭ്യമാണ്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ തനിക്ക് പ്രകൃതിയുമായി അടുപ്പം വേണമെന്ന് ആഗ്രഹം തോന്നിയിരുന്നു.
എന്നാല്‍ നഗരത്തിലേക്ക് മാറിയപ്പോള്‍ അത് നടന്നില്ല. ഇപ്പോള്‍ നാല് കാലില്‍ നടക്കുക മാത്രമല്ല അങ്ങനെ നടക്കാന്‍ മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.
ഇങ്ങനെ കൈയ്യും കാലും ഉപയോഗിച്ച് നടക്കുകയോ ചാടുകയോ ഒക്കെ ചെയ്യുന്നതിനെ ക്വാഡ് റോബിക്സ് എന്നാണ് പറയുന്നത്. നിരവധി പേര് ഇവരെ അനുകരിക്കുന്നുണ്ട്.

