ഛത്തീസ്ഗഢിലെ 22 ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ തീരുമാനമെന്ന് റിപ്പോര്‍ട്ട്
ഛത്തീസ്ഗഢ് സംസ്ഥാനത്തെ കാങ്കര്‍ ജില്ലയിലെ 22 ഗ്രാമങ്ങളില്‍ നിന്നുള്ള 400-ലധികം ആളുകള്‍ ഒക്ടോബര്‍ 5-ന് യോഗം ചേര്‍ന്നു. ക്രിസ്ത്യാനികളുടെ ശവസംസ്ക്കാര ശുശ്രൂഷകര്‍ പോലുള്ള അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ടു ചെയ്തു.
തങ്ങളുടെ പ്രദേശത്ത് ക്രിസ്തു മതത്തിലേക്കുള്ള വര്‍ദ്ധിച്ചു വരുന്ന മതപരിവര്‍ത്തനം അവരുടെ സാംസ്ക്കാരിക സത്വത്തെയും ആചാരങ്ങളെയും പാരമ്പര്യങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് ചര്‍ച്ച ചെയ്യാന്‍ പ്രാദേശിക ഹിന്ദുക്കള്‍ ഒത്തുകൂടുകയായിരുന്നു.
യോഗത്തില്‍ ക്രിസ്ത്യന്‍ ശവസംസ്ക്കാര രീതികളെ എതിര്‍ക്കാനും വിശ്വാസികള്‍ക്ക് ശവസംസ്ക്കാര ഭൂമിയില്‍ പ്രവേശനം നിഷേധിക്കാനും അവര്‍ തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ ക്രിസ്ത്യാനികളുടെ ക്ഷേമത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രസീവ് ക്രിസ്ത്യന്‍ അലയന്‍സ് ബെല്സ്പതര് ഗ്രാമത്തില്‍നിന്നുള്ള ക്രൈസ്തവ നേതാവുമായ ദീപക് യാദവ് ഞായറാഴ്ചത്തെ സമ്മേളനത്തില്‍ പങ്കെടുത്തതായി പറഞ്ഞു.
യോഗത്തിനിടെ അദ്ദേഹത്തിന്റെ ജാതി, മതം, മതപരിവര്‍ത്തനം എന്നിവയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചതായും ഹിന്ദുമതത്തിലേക്കുള്ള ആചാരപരമായ പുനഃപരിവര്ത്തനമായ ഘര്‍വാപസിക്ക് വിധേയനാകാന്‍ സമ്മര്‍ദ്ദം ചെലുത്തപ്പെടുകയും ഉണ്ടായി. എന്നാല്‍ യാദവ് അതിനെ ശക്തമായി നിരസിച്ചതിനാല്‍ യോഗത്തില്‍നിന്നും പുറത്താക്കപ്പെടുകയായിരുന്നു.
പള്ളി കെട്ടിടങ്ങളുടെ നശീകരണം വനഭൂമിയില്‍നിന്നും അനുബന്ധ സ്വത്തുക്കളില്‍നിന്നും ക്രിസ്ത്യന്‍ സമൂഹങ്ങളെ ഒഴിവാക്കുന്നതിനുള്ള നിര്‍ദ്ദേശവും ഹിന്ദു ദേശീയ വാദികള്‍ ചര്‍ച്ച ചെയ്തു.
ക്രിസ്തുമതത്തിലേക്കുള്ള ഏതൊരു മതപരിവര്‍ത്തനത്തിന്റെയും കാരണങ്ങള്‍ കണ്ടെത്താന്‍ അത്തരം നീക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും ഗ്രാമവാസികള്‍ക്ക് നിര്‍ദ്ദേശം നല്കി.

