ചൈനീസ് ചര്‍ച്ചുകളില്‍ നടത്തിയ റെയ്ഡില്‍ 70-ലധികം ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു
ബീജിംഗ്: കിഴക്കന്‍ ചൈനയിലുടനീളമുള്ള ചര്‍ച്ചുകളില്‍ പോലീസ് നടത്തിയ വ്യാപകമായ റെയ്ഡിനെത്തുടര്‍ന്ന് 70-ലധികം വിശ്വാസികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതായി ക്രിസ്ത്യന്‍ അനുകൂല സംഘടനകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആരാധനയ്ക്കിടെ പാസ്റ്റര്‍മാരെയും വിശ്വാസികളെയും അറസ്റ്റു ചെയ്തു.
മറ്റഉള്ള ചിലരെ അവരുടെ വീടുകളില്‍നിന്നോ ജോലിസ്ഥലങ്ങളില്‍നിന്നോ ആണ് പിടിച്ചുകൊണ്ടുപോയത്. സാമ്പത്തിക സഹായങ്ങളെക്കുറിച്ചും ചര്ച്ചുകളുമായുള്ള ബന്ധത്തെക്കുറിച്ചും വിശദമായ ചോദ്യം ചെയ്യല്‍ നടത്തി.
300 മുതല്‍ 400 വരെ പോലീസ് ഉദ്യോഗസ്ഥര്‍ റെയ്ഡിനുണ്ടായിരുന്നു. ഏകദേശം 200 വാഹനങ്ങളിലായാണ് എത്തിയത്.
ചര്‍ച്ചുകളുടെയും ക്രൈസ്തവരുടേതുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇത്രയും വലിയ ഒരു പോലീസ് സേനയെ ഉപയോഗിക്കുന്നത് ഇതുവരെ ഞങ്ങള്‍ കണ്ടിട്ടില്ല. വിശ്വാസികള്‍ പറയുന്നു.
20-തിലധികം വ്യക്തികള്‍ക്കു പിഴ ചുമത്തിയിട്ടുണ്ട്. പതിനായിരക്കണതക്കിനു യുവാന്‍ വരെ പിഴ ചുമത്തിയിട്ടുണ്ട്.
പല പിഴകളും സഭയില്‍ ദശാംശം നല്‍കലുമായി ബന്ധപ്പെട്ടുള്ളതാണെന്നും ഇത് മറ്റൊരു തരത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ക്രൈസ്തവ നേതാക്കള്‍ പറയുന്നു.
2000 വര്‍ഷമായി നിലനില്‍ക്കുന്ന ദശാംശം സ്തോത്രകാഴ്ച പാരമ്പര്യം ഇപ്പോള്‍ കെട്ടിച്ചമച്ച് ദുര്വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.
ഒരു സാമ്പത്തിക തട്ടിപ്പായിട്ടാണ് അധികാരികള്‍ ഇതിനെ കാണുന്നത്. അറസ്റ്റിലായവര്‍ ആരോപിക്കുന്നു.

