ആഗോളതലത്തില്‍ ആദ്യമായി ഡിജിറ്റല്‍ ബൈബിള്‍ വിതരണം പ്രിന്റ് പതിപ്പുകളെ മറികടക്കുന്നു

ആഗോളതലത്തില്‍ ആദ്യമായി ഡിജിറ്റല്‍ ബൈബിള്‍ വിതരണം പ്രിന്റ് പതിപ്പുകളെ മറികടക്കുന്നു

Breaking News Top News

ആഗോളതലത്തില്‍ ആദ്യമായി ഡിജിറ്റല്‍ ബൈബിള്‍ വിതരണം പ്രിന്റ് പതിപ്പുകളെ മറികടക്കുന്നു

ഡിജിറ്റല്‍ യുഗത്തില്‍ ദൈവവചനം പങ്കുവെയ്ക്കുന്നതിലും മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ബൈബിളിന്റെ പ്രിന്റ് പതിപ്പുകളേക്കാള്‍ കൂടുതല്‍ ഡിജിറ്റല്‍ പതിപ്പുകള്‍ പങ്കുവെയ്ക്കപ്പെട്ടത് ഇതാദ്യമായാണെന്ന് യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റീസ് ഫെലോഷിപ്പ് (യുബിസി) പറഞ്ഞു.

2024-ലെ ബൈബിള്‍ വിതരണം സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ടില്‍ ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ട അച്ചടിച്ച ബൈബിളുകളുടെ എണ്ണം 2023-ല്‍ 24.2 ദശലക്ഷത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷം 22.5 ദശലക്ഷമായി കുറഞ്ഞുവെന്ന് യുബിസി പറഞ്ഞു.

എന്നിരുന്നാലും വിതരണം ചെയ്യപ്പെട്ട ഓണ്‍ലൈന്‍ ബൈബിളുകളുടെ എണ്ണം 25.9 ദശലക്ഷമായിരുന്നു. ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും കൂടുതല്‍ ബൈബിളിന്റെ പകര്‍പ്പുകള്‍ ലഭിച്ചത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങള്‍ക്കാണെന്നതില്‍ അതിശയോക്തിയില്ല.

4.2 ദശലക്ഷവുമായി ബ്രസീല്‍ ഒന്നാമതും 1.8 ദശലക്ഷവുമായി ഇന്ത്യയും 1.6 ദശലക്ഷവുമായി ചൈനയും മൂന്നാം സ്ഥാനത്തും നില്‍ക്കുന്നതായി ഇവാഞ്ചലിക്കല്‍ ഫോക്കസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അച്ചടിച്ച ബൈബിളുകളില്‍ പകുതിയോളം മൂന്ന് ഭാഷകളിലായിരുന്നു.

അതില്‍ ഏറ്റവും സാധാരണമായത് സ്പാനിഷ് ആണ്. 4.5 ദശലക്ഷം, പോര്‍ച്ചുഗീസ് 4.3 ദശലക്ഷം, ഇംഗ്ളീഷ് 3.2 ദശലക്ഷം. 2024-ല്‍ ബൈബിള്‍ ആപ്പുകളില്‍ 28.3 ബില്യണ്‍ ചാപ്റ്റര്‍ വ്യൂസും, 1.3 ബില്യണ്‍ ഓഡിയോ വ്യൂസും ലഭിച്ചു.

ഡിജിറ്റല്‍ ആശയ വിനിമയ രീതികളോടുള്ള വര്‍ദ്ധിച്ചു വരുന്ന മുന്‍ഗണന കാരണം ബൈബിള്‍ ആപ്പുകളുടെ ആവശ്യം വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.