ആമോസിന്റെ പ്രവചനം നിറവേറ്റിക്കൊണ്ട് ബൈബിള്‍ ഹൃദയ ഭൂമിയില്‍ കൃഷിയും മുന്തിരിത്തോട്ടങ്ങളും

ആമോസിന്റെ പ്രവചനം നിറവേറ്റിക്കൊണ്ട് ബൈബിള്‍ ഹൃദയ ഭൂമിയില്‍ കൃഷിയും മുന്തിരിത്തോട്ടങ്ങളും

Asia Breaking News Middle East

ആമോസിന്റെ പ്രവചനം നിറവേറ്റിക്കൊണ്ട് ബൈബിള്‍ ഹൃദയ ഭൂമിയില്‍ കൃഷിയും മുന്തിരിത്തോട്ടങ്ങളും

യെരുശലേം: ബൈബിളിലെ പഴയ നിയമ കാലഘട്ടത്തിലെ പ്രവാചകനായ ആമോസ് പ്രവചിച്ചു പറഞ്ഞതുപോലെ സംഭവിച്ചിരിക്കുകയാണ് ബൈബിള്‍ ഹൃദയ ഭൂമിയില്‍.

യെരുശലേമിനു തൊട്ടുതെക്ക് ചരിത്രപ്രാധാന്യമുള്ള യെഹൂദ്യയുടെയും ശമര്യയുടെയും ഭാഗത്താണ് തെക്കോവ സ്ഥിതി ചെയ്യുന്നത്. ആമോസ് ജീവിച്ചിരുന്നതും പര്‍വ്വതങ്ങള്‍ വീഞ്ഞുപൊഴിക്കുമെന്ന് പ്രവചിച്ചതുമായ സ്ഥലമാണിത്.

ആധുനിക കാല തെക്കോവ വളരെ വ്യത്യസ്തമായ ഒരു യുദ്ധ പോര്‍ക്കളത്തിലാണ്. യഹൂദന്റെ വാഗ്ദത്തദേശം പൂര്‍ണ്ണമായി വീണ്ടെടുക്കാനുള്ള പോരാട്ടം.

അതായത് യിസ്രയേല്‍ ദേശത്തിന്റെ ഹൃദയത്തിനും മണ്ണിനും വേണ്ടിയുള്ള യുദ്ധം. ഇന്ന് ഈ സ്ഥലം കൃഷിയിടങ്ങളും മരങ്ങളും മുന്തിരിത്തോട്ടങ്ങളാലും സമൃദ്ധമാണ്.

യഹൂദന്മാര്‍ യിസ്രായേലിന്റെ അതിര്‍ത്തികളെ ഫലഭൂയിഷ്ടപ്രദേശമാക്കുകയാണ്. മുന്തിരിവള്ളികള്‍ നട്ടുപിടിപ്പിച്ച് ഓരോ ഇടങ്ങളും അനുഗ്രഹത്തിന്റെ കലവറകളാക്കുകയാണ്.

യിസ്രായേല്യര്‍ ഇവിടെ കൃഷിയും പരിപാലനവുമായി കഴിയുമ്പോഴും യിസ്രായേലിന്റെ ശത്രുക്കളോട് പൊരുതുവാനും അവര്‍ സമയം കണ്ടെത്തുന്നു. കൃഷിയിടങ്ങളില്‍നിന്ന് പോര്‍ക്കളത്തിലേക്ക് പോകുന്നവര്‍ അനേകരാണ്.

2700 വര്‍ഷങ്ങള്‍ക്കു മുമ്പ് ആമോസ് പ്രവചിച്ചിരുന്നു; പര്‍വ്വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കുകയും എല്ലാ കുന്നുകളും ഉരുകിപ്പോവുകയും ചെയ്യുന്ന നാളുകള്‍ വരും എന്ന് യഹോവയുടെ അരുളപ്പാട്, അപ്പോള്‍ ഞാന്‍ എന്റെ ജനമായ യിസ്രായേലിനെ മടക്കി വരുത്തും ശൂന്യമായ പട്ടണങ്ങളെ അവര്‍ പണിതു പാര്‍ക്കുകയും മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കുകയും ചെയ്യും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.