പെന്തെക്കോസ്തര്‍ക്ക് ന്യൂനപക്ഷാവകാശങ്ങള്‍ ഉറപ്പാക്കും
തിരുവല്ല: പെന്തെക്കോസ്തര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും കേരളാസ്റ്റേറ്റ് ന്യൂനപക്ഷ കമ്മീഷന് ഉറപ്പുവരുത്തുമെന്ന് കമ്മീഷന് അംഗം അഡ്വക്കേറ്റ് വി.വി.ജോഷി പ്രസ്താവിച്ചു. ആഗസ്റ്റ് 15 ന് തിരുവല്ലയില്‍ നടന്ന പെന്തെക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഏകദിന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രബല ക്രൈസ്തവ സമൂഹമാണ് പെന്തെക്കോസ്തുകാര്‍. പക്ഷേ ഇന്നും പലനിലയിലുള്ള അവഗണന അനുഭവിക്കുന്നുണ്ട്. ആരാധനാലയ നിര്‍മ്മാണം, സെമിത്തേരി, സുവിശേഷപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഈ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ ന്യൂനപക്ഷ കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് ഭരണഘടന അനുശാസിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നേടിക്കൊടുക്കുവാന്‍ കമ്മീഷന് പരിശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈസ് പ്രസിഡന്റ് പാസ്റ്റര്‍ കെ.എ.ഉമ്മന്റെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാര്‍ ജനറല്‍ പ്രസിഡന്റ് തോമസ് വടക്കേക്കൂറ്റ് ഉത്ഘാടനം ചെയ്തു. ഭാരത ക്രൈസ്തവര്‍ വര്‍ത്തമാനവും ഭാവിയും എന്ന വിഷയം അവതരിപ്പിച്ച് പ്ളാന്റേഷന് കോര്പ്പറേഷന് ചെയര്മാന് ഡോ.വര്‍ഗീസ് ജോര്‍ജ്ജ് പ്രസംഗിച്ചു. പാസ്റ്റര്‍മാരായ തോമസ് ഫിലിപ്പ് (ഏ.ജി), പി.ജി.ജേക്കബ് (ശാരോന്‍), വി.ജി.തോമസുകുട്ടി (ഐ.പി.സി), പി.എം.ബേബി (ഗ്ളോബല്‍ മിഷന്), കെ.സി.സണ്ണിക്കുട്ടി (ചര്‍ച്ച് ഓഫ് ഗോഡ്), ടി.വി.ബാബു (ഗോസ്പല്‍ ഇന്‍ ആക്ഷന്‍), മാത്യു പാലത്തിങ്കല്‍ (മീഡിയ), രാജീവ് ജോണ്‍ (കെ.പി.സി.സി നോഡല്‍ ഓഫീസര്‍) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെ.ജോസഫ് സ്വാഗതം പറഞ്ഞു. അഡ്വൈസറി ബോര്‍ഡ് ചെയര്മാന് റവ.ഡോ.ആര് ഏബ്രഹാമിന്റെ സന്ദേശം ഇവാ.ജോണ്‍ പി.നൈനാന് വായിച്ചു.
12.00 മുതല്‍ നടന്ന നിയമ പഠനക്ളാസ്സില് റിട്ട്.ഫ്സ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്. വി.ഇ.വര്‍ഗീസ് ക്ളാസുകള്‍ നയിച്ചു. പാസ്റ്റര്‍ ജോസ് അതുല്യ അദ്ധ്യക്ഷത വഹിച്ചു. പി.സി.ഐ യുടെ മെമന്റോ ട്രഷറാര്‍ പാസ്റ്റര്‍ ബേബി കടമ്പനാടി വയനാട് ജില്ലാജഡ്ജിയായി നിയമിതനായ ശ്രീ.വിന്‍സെന്റ് ചാര്‍ലിക്ക് നല്കി അദ്ദേഹത്തെ ആദരിച്ചു. ശ്രീ.വിന്‍സെന്റ് മറുപടി പ്രസംഗം നടത്തി. പാസ്റ്റര്‍മാരായ രാജു ആനിക്കാട്, എം.കെ.കരുണാകരന്, ജിജി ചാക്കോ, തോമസ് വര്‍ഗീസ്, പി.സൈലാസ്കുട്ടി എന്നിവര്‍ വിവിധ സെക്ഷനുകളില്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം വഹിച്ചു.
02.30 മുതല്‍ നടന്ന വനിതാ സമ്മേളനത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.ഏബ്രഹാം അദ്ധ്യക്ഷനായിരുന്നു. പുതുതായി രൂപീകരിച്ച പി.സി.ഐ. വിനന്‍സ് ഫോറം പ്രസിഡന്റ് തോമസ് വടക്കേക്കൂറ്റ് ഉത്ഘാചനം ചെയ്തു. ന്യൂഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ് വനിതാ വിഭാഗം പ്രസിഡന്റ് മിസ്സിസ്സ് മറിയാമ്മ തമ്പി വിമന്‍സ് ഫോറം ഭാരവാഹികളെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കുകയും പ്രസംഗിക്കുകയും ചെയ്തു.
മുഖ്യപ്രഭാഷകയായി ക്ഷണിച്ചിരുന്ന കേരളാസ്റ്റേറ്റ് വനിതാകമ്മീഷന് ശ്രീമതി.റോസക്കുട്ടി ടീച്ചറുടെ സന്ദേശം മിസ്സിസ്സ് ഷേര്‍ലി സണ്ണി വായിച്ചു. ബ്രദര്‍ ടി.എം.മാത്യു (ഗുഡ്ന്യൂസ്), ജെയ്സ് പാണ്ടനാട്, അജി കുളങ്ങര, പാസ്റ്റര്‍ റോയി വാഴമുട്ടം, ബിജു വര്‍ഗ്ഗീസ്, പി.ജി.ജോര്‍ജ്ജ്, മിസ്സിസ്സ് ഏലിയാമ്മ തോമസ് (ഐ.പി.സി സോദരിസമാജം പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വിമന്‍സ് ഫോറം പ്രസിഡന്റ് മിസ്സിസ്സ് ഏലിയാമ്മതോമസ് സ്വാഗതവും സെക്രട്ടറി മിസ്സിസ്സ് ഷോളി വര്‍ഗീസ് കൃതജ്ഞതയും പറഞ്ഞു. മിസ്സിസ്സ് ലില്ലി റെജി സങ്കീര്‍ത്തനം വായിക്കുകയും മിസ്സിസ്സ് ബിജോ ജോസ് അതുല്യ, മിസ്സിസ്സ് ജോയമ്മ വര്‍ഗീസ് എന്നിവര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

