യേശുവിന്റെ 40 ദിവസത്തെ ഉപവാസത്തെ അനുകരിച്ച ക്രൈസ്തവന്‍ മരിച്ചു

Breaking News Middle East

യേശുവിന്റെ 40 ദിവസത്തെ ഉപവാസത്തെ അനുകരിച്ച ക്രൈസ്തവന്‍ മരിച്ചു
യേശു 40 രാവും 40 പകലും ഉപവസിച്ചതിനെ അനുകരിച്ച് വിജന പ്രദേശത്ത് ഉപവാസം അനുഷ്ടിച്ച 73കാരന്‍ മരിച്ചു.

 

സിംബാവേയില്‍ സമ്മര്‍ട്ടണിലെ ഖുലു റെയ്ന്‍ ഫസ്റ്റ് മനിയുക എന്ന ക്രിസ്ത്യാനിയാണ് മരിച്ചത്. മത്തായി, ലൂക്കോസ് സുവിശേഷങ്ങളില്‍ യഥാക്രമം 4:1-11, 4:1-13 വേദഭാഗങ്ങളില്‍ കാണും പ്രകാരം യേശുവിന്റെ ഉപവാസത്തെ അനുകരിച്ച് ഉപവാസം എടുത്ത് വിജനമായ പ്രദേശത്തേക്ക് പ്രാര്‍ത്ഥിക്കാനായി പോയ മനിയുകയുടെ മൃതശരീരം ഒരു മാസത്തിനുശേഷം കണ്ടെത്തുകയായിരുന്നു.

 

ഒരു അപരിചിതന്‍ പോലീസില്‍ വിവരം അറിയിച്ച പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ജഡം തിരിച്ചറിഞ്ഞത്. കഴിഞ്ഞ ജൂണ്‍ 15-ന് മനിയുക വീട്ടില്‍നിന്നും ഇറങ്ങി വിജനമായ മരുപ്രദേശത്തേക്ക് പോവുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉപവാസം പരിപൂര്‍ണ്ണമായി ഭക്ഷണവും വെള്ളവും വെടിഞ്ഞുകൊണ്ടായിരുന്നു.

 

ഉപവാസം ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഇദ്ദേഹം മരിച്ചു. മനിയുക തികഞ്ഞ ദൈവഭക്തനായിരുന്നുവെന്ന് വീട്ടുകാരും സുഹൃത്തുക്കളും പറഞ്ഞു. പ്രത്യേകിച്ച് രോഗങ്ങളൊന്നുമില്ലാത്ത ആരോഗ്യവാനായിരുന്നു മനിയുക എന്ന് അവര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.