യു.കെ.യിലെ സര്‍വ്വകലാശാലകളില്‍ ദൈവശാസ്ത്ര പഠന കോഴ്സുകളില്‍ വന്‍ ഇടിവുണ്ടാകുന്നു
ലണ്ടന്‍: യു.കെ.യില്‍ ദൈവശാസ്ത്രത്തിന്റെയും മതപഠനത്തിന്റെയും ഭാവിയെക്കുറിച്ച് ക്രൈസ്തവ സമൂഹം വലിയ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ട്.
കാരണം ഈ വിഷയങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സര്‍വ്വകലാശാലകളുടെ എണ്ണം കുറഞ്ഞു വരികയാണ്.
ഉടന്‍തന്നെ ഇവ സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍വ്വകലാശാലകളില്‍നിന്ന് ഈ വിഷയങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകുമെന്നും വിവിധ മത നേതാക്കള്‍, അക്കാദമിക് വിദഗ്ദ്ധര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഇംഗ്ളണ്ടിലും വെയില്‍സിലും ദൈവശാസ്ത്രത്തിലും മതപഠനത്തിലും ബിരുദ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 21 മാത്രമേ ഉള്ളു.
ചരിത്രത്തില്‍ 90ഉം സംഗീതത്തില്‍ 90ഉം സാമൂഹിക ശാസ്ത്രത്തില്‍ 101ഉം സ്ഥാപനങ്ങള്‍ ആണുള്ളത്.
ഈ വിഷയങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് വിദ്യാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് മന്ദിപ്പിക്കുന്നുവെന്നും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് ധാര്‍മ്മിക വെല്ലുവിളികളെ സമൂഹത്തിനു നഷ്ടപ്പെടുത്തുമെന്നും തിയോസ് തിങ്ക്-ടാക് എന്ന സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

