രാജകുടുംബത്തില്‍നിന്നും ഒറ്റയ്ക്കു ക്രിസ്തുവിനെ സ്വീകരിച്ച യുവതിയെയും കുഞ്ഞിനെയും നാളുകളായി വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്നു
തീവ്രമായ ഇസ്ളാമിത നിയമങ്ങള്‍ നടപ്പിലാക്കുന്ന ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലൊന്നായ സൊമാലിയായില്‍ മുസ്ളീം രാജ കുടുംബത്തില്‍ നിന്നും ഒറ്റയ്ക്കു യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച യുവതിക്കും പിഞ്ചു കുഞ്ഞിനും ബന്ധുക്കളുടെ കടുത്ത പീഢനങ്ങളാല്‍ ദുരിതം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്.
സൊമാലിയായിലെ ലോവര്‍ ഷെബെല്ലെ മേഖലയിലെ മുനുഫ്ഗുയെ പട്ടണത്തില്‍നിന്നുള്ള 28 കാരിയായ ഫാത്തുമ ഹസ്സന്‍ എന്ന യുവതിയാണ് ഒരു വയസ്സുള്ള തന്റെ മകളുമായി വീടിനുള്ളില്‍ പൂട്ടിയിട്ട അവസ്ഥയില്‍ കഴിയുന്നത്. ഫാത്തുമ ഒരു പ്രാദേശിക മുസ്ളീം രാജകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ്.
അവള്‍ മാതാപിതാക്കള്‍ക്കൊപ്പം തന്റെ വീട്ടില്‍ താമസിക്കുന്നതിനിടയില്‍ അടുത്ത കാലത്ത് മൊബൈല്‍ ഫോണില്‍ ക്രിസ്ത്യന്‍ ആരാധനാ ഗാനങ്ങള്‍ കേള്‍ക്കുമാറുണ്ടായിരുന്നു. ഈ ഗാനങ്ങള്‍ അവളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചു. അവള്‍ അന്നുവരെ കേട്ടിരുന്ന ഇസ യേശുവാണെന്ന് അവള്‍ക്ക് മനസ്സിലായി.
ഒരു ദിവസം യേശു താന്‍തന്നെയാണ് നിങ്ങളുടെ ഇസയെന്ന് ദര്‍ശനത്തില്‍ അവളോടു സംസാരിച്ചു. നിനക്ക് ദാഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. വന്ന് എന്റെ വെള്ളം കുടിക്കു എന്ന് യേശു പറഞ്ഞു.
അന്നുമുതല്‍ അവള്‍ യേശുവുമായി കൂടുതല്‍ അടുത്തു. തനിക്ക് സമൃദ്ധമായ സമാധാനം അനുഭവിക്കാന്‍ തുടങ്ങി. അവനെ അനുഗമിച്ചു ഫാത്തുമ പറയുന്നു.
എന്നാല്‍ ഫാത്തുമ പല സമയത്തും ക്രിസ്തീയ ഗാനങ്ങള്‍ കേള്‍ക്കുന്നത് അവളുടെ പിതാവ് ശ്രദ്ധിച്ചു. അതോടെ അത് വിലക്കി. വീട്ടുകാര്‍ ഫാത്തുമയില്‍നിന്നും അവിടെനിന്നും രക്ഷപെട്ടോടി അവള്‍ ബലാദ് പട്ടണത്തിലെത്തി തുടര്‍ന്ന് ഒരു ക്രിസ്ത്യന്‍ യുവാവിനെ കണ്ടുമുട്ടുകയും പിന്നീട് അയാളെ വിവാഹം കഴിക്കുകയും ചെയ്തു.
ഒരു വര്‍ഷമായി അവള്‍ തന്റെ ഭര്‍ത്താവുമായി ഒളിവില്‍ കഴിഞ്ഞു ക്രിസ്തീയ ജീവിതം നയിച്ചു. ഒരു പെണ്‍കുഞ്ഞും പിറന്നു. കഴിഞ്ഞ ജൂണില്‍ അവള്‍ തന്റെ സ്ഥലം ഒരു ബന്ധുവിനു കൈമാറി.
വീണ്ടും ജൂലൈ 30-ന് കുഞ്ഞിനെയും വഹിച്ചുകൊണ്ട് അതേ ബന്ധുവിനെ കണ്ടുമുട്ടി വീടും സ്ഥലും തിരികെ വാങ്ങി ഭര്‍ത്താവുമൊത്ത് താമസിച്ചു. ബന്ധു ഈ വിവരം ഫാത്തുമയുടെ വീട്ടുകാരെ അറിയിച്ചു.
അവര്‍ ഓഗസ്റ്റ് 6-ന് കുറച്ചുപേര്‍ ഫാത്തുമ താമസിക്കുന്ന സ്ഥലത്ത് എത്തി. ഭര്‍ത്താവിനോട് ഒളിച്ചിരിക്കാന്‍ ഫാത്തുമ പറഞ്ഞു. പുറത്തിറങ്ങി. വീട്ടുകാര്‍ ഭര്‍ത്താവിനെ തിരക്കി.
ഈ സമയം ഭര്‍ത്താവ് പുറത്ത് വാതിലിലൂടെ രക്ഷപെട്ടു. ഫാത്തുമയെ ബന്ധുക്കള്‍ ക്രൂരമായി അടിച്ചു. പിന്നീട് അമ്മയെയും കുഞ്ഞിനെയും ഒരു മുറിയില്‍ അടച്ചുപൂട്ടി.

