ഓപ്പറേഷന്‍ ഗിദെയോന്‍ രഥങ്ങള്‍ 2 സജ്ജമായി; ഗാസ നഗരം പിടിച്ചെടുക്കാന്‍ യിസ്രായേല്‍
യെരുശലേം: ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സുപ്രധാന നീക്കത്തിനു യിസ്രായേല്‍ തയ്യാറാകുന്നു. ഗാസ നഗരം പിടിച്ചെടുക്കാന്‍ ഓപ്പറേഷന്‍ ഗിദെയോന്‍ രഥങ്ങള്‍ 2 എന്ന മിഷന്‍ ദൌത്യം സജ്ജമാക്കി യിസ്രായേല്‍ പ്രതിരോധ സേന കൂടുതല്‍ ശക്തമാക്കി.
പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് കഴിഞ്ഞ ദിവസം ഇതിനു അംഗീകാരം നല്‍കി. ഗാസ മുനമ്പിലെ അഞ്ച് ഡിവിഷനുകള്‍ ഈ ഓപ്പറേഷനില്‍ ഉള്‍പ്പെടും.
ഇതില്‍ ഐഡിഎഫിന്റെ മൂന്ന് പ്രധാന റെഗുലര്‍ ഡിവിഷനുകളും റിസര്‍വ്വ് ഫോഴ്സുകളും ഉള്‍പ്പെടുന്നു. പ്രവര്‍ത്തനത്തിന്റെ ഉച്ചസ്ഥായിയില്‍ ബ്രിഗേഡ് കോംബാറ്റ് ടീമുകള്‍ ഗാസ നഗരത്തിനുള്ളില്‍ പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.
വരും ദിവസങ്ങളില്‍ ഗാസ നഗരവാസികളെ തെക്കോട്ട് മാറാന്‍ ഐഡിഎഫ് പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങും. സുരക്ഷിതമായ ഗതാഗതത്തിനായി മാനുഷിക ഇടനാഴികള്‍ നിയുക്തമാക്കും.
കൂടാതെ സഹായ വിതരണ കേന്ദ്രങ്ങള്‍, ഫീല്‍ഡ് ആശുപത്രികള്‍ നവീകരിച്ച മെഡിക്കല്‍ സൌകര്യങ്ങള്‍ എന്നിവ സ്ഥാപിക്കും. 60000 റിസര്‍വിസ്റ്റുകള്‍ക്ക് പുതിയ അടിയന്തിര ഡ്രാഫ്റ്റ് ഓര്‍ഡറുകള്‍ ഉടന്‍ നല്‍കും.
ഇത് ഇതിനകം സേവനത്തിലുള്ള 70000 പേര്‍ക്കു കൂടി നല്‍കും. നിരവധി മാസങ്ങള്‍ നീണ്ടുനില്‍ക്കുന്നതിനും 2026 വരെ നീണ്ടുനില്‍ക്കുന്നതുമായ ഒരു വിപുലമായ ഓപ്പറേഷനാണ് ഐഡിഎഫ് ഒരുക്കുന്നത്.
ഹമാസിന്റെ പൂര്‍ണ്ണ തകര്‍ച്ചയാണ് അടിയന്തിര ലക്ഷ്യമെന്ന് ഐഡിഎഫ് വ്യക്തമാക്കുന്നു.

