മത്സരബുദ്ധിയല്ല;പരസ്പര സഹകരണമാണ് ജീവിത വിജയത്തിന് അനിവാര്യം” എസ്. ഹരിശങ്കർ IPS

മത്സരബുദ്ധിയല്ല;പരസ്പര സഹകരണമാണ് ജീവിത വിജയത്തിന് അനിവാര്യം” എസ്. ഹരിശങ്കർ IPS

Kerala

മത്സരബുദ്ധിയല്ല;പരസ്പര സഹകരണമാണ് ജീവിത വിജയത്തിന് അനിവാര്യം”
എസ്. ഹരിശങ്കർ IPS

തിരുവനന്തപുരം : ഖത്തർ ഹെബ്രോൻ ഐ.പി.സി. സഭയുടെ സഹകരണത്തോടെ കേരളാ സ്റ്റേറ്റ് പി.വൈ.പി.എ നടത്തുന്ന EDUCARE വിദ്യാഭ്യാസ സഹായ പ്രോജെക്ടിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം താബോർ ഐ.പി.സി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു കേരള സംസ്ഥാന സായുധ പൊലീസ് സേന DIG ശ്രീ. എസ്. ഹരിശങ്കർ IPS.

പരസ്പര സഹകരണമാണ് സമൂഹത്തിൽ ഇന്ന് നാം കാണുന്ന വിജയിച്ച എല്ലാ പ്രൊജക്റ്റുകളുടെയും പിന്നിലെ ചാലകശക്തിയെന്നും ഉദാഹരണ സഹിതം അദ്ദേഹം കൂട്ടിചേർത്തു.

സിൽവർ ജൂബിലി ആഘോഷിക്കുന്ന ഖത്തർ ഹെബ്രോൻ ഐ.പി.സി. സഭയാണ് വിദ്യാഭ്യാസ സഹായത്തിനുള്ള സാമ്പത്തീക സഹായം നൽകുന്നത്.

സംസ്ഥാന പി.വൈ.പി.എ യുടെയും, തിരുവനന്തപുരം മേഖല പി.വൈ.പി.എ യുടെയും സംയുക്ത നേതൃത്വത്തിലാണ് EDUCARE പ്രോജെക്ടിന്റെ ആദ്യ ഘട്ടം ഇന്നലെ വിജയകരമായി നടത്തപ്പെട്ടത്.

പി.വൈ.പി.എ. ആക്ടിങ് പ്രസിഡന്റ് ഇവാ. മോൻസി പി. മാമൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ ആമുഖ പ്രഭാഷണം നടത്തി.

സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം സ്വാഗതവും, മേഖല സെക്രട്ടറി ജോൺസൻ സോളമൻ നന്ദിയും അറിയിച്ചു. ബ്രദർ സ്റ്റീവ് വെച്ചൂച്ചിറയോടൊപ്പം മേഖല പി.വൈ.പി.എ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

പാസ്റ്റർ നെബു മാത്‍സൺ, മേഖല ഭാരവാഹികളായ രാജിത് ആർ. ആർ, ഫിന്നി ആർ ഡാൻ, സുവി.സനു അലക്സ്‌, സുവി. ജെൻസൺ പേരൂർക്കട, ജെഫിൻ ആൽബർട്ട് മാത്യു വർഗീസ്, ജോയൽ കെ എബ്രഹാം എന്നിവർ വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.