ആയിരം വര്‍ഷത്തിനുശേഷം ആദ്യമായി ഒരു യിസ്രായേല്‍ മന്ത്രിയും സംഘവും ടെമ്പിള്‍ മൌണ്ടില്‍ കയറി പ്രാര്‍ത്ഥിച്ചു
യെരുശലേം: യിസ്രായേലിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇക്വമര്‍ ബെന്‍ഗ്വിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു യിസ്രായേല്യര്‍ ആഗസ്റ്റ് 3-ന് ഞായറാഴ്ച പുലര്‍ച്ചെ യെരുശലേം ദൈവാലയം നിലനില്‍ക്കുന്ന സ്ഥാനത്ത് നിലവിലുള്ള ടെമ്പിള്‍ മൌണ്ടില്‍ ഇരച്ചു കയറി പ്രാര്‍ത്ഥിച്ചു പാട്ടുകള്‍ പാടിയും നൃത്തം ചവിട്ടിയും യഹോവയെ സ്തുതിച്ചു.
യഹൂദന്മാരുടെ ഒന്നും രണ്ടും യരുശലേം ദൈവാലയ നാശനഷ്ടങ്ങളില്‍ വിലപിക്കുന്നതിന്റെ ഓര്‍മ്മയ്ക്കായുള്ള ഈ വര്‍ഷത്തെ തിഷാബി അവ് ദിനത്തിലാണ് ഈ ചരിത്രപരമായ കടന്നു കയറ്റത്തിനു ടെമ്പിള്‍ മൌണ്ട് സാക്ഷിയായത്.
ശനിയാഴ്ച അര്‍ദ്ധരാത്രി ക്കുശേഷം പഴയ യെരുശലേം നഗരത്തിലൂടെ ബെന്‍ഗ്വിന്‍ ഒരു യഹൂദ മാര്‍ച്ച് നടത്തിയതിനുശേഷമായിരുന്നു മുസ്ളീങ്ങളുടെ മോസ്ക്കായ അല്‍ അക്സ നില്‍ക്കുന്ന ടെമ്പിള്‍ മൌണ്ട് കോമ്പൌണ്ടിനുള്ളില്‍ മാര്‍ച്ച് നടത്തിയത്.
അല്‍ അഖ്സ ഭരിക്കുന്ന യോര്‍ദ്ദാനിയന്‍ ഉദ്യോഗസ്ഥരുടെ മുന്നിലായിരുന്നു ഈ സംഭവം നടന്നത്. ഉദ്യോഗസ്ഥറും സുരക്ഷാ പോലീസും നിസ്സഹായരായി നില്‍ക്കേണ്ടി വന്നു.
യഹൂദരുടെ പ്രാര്‍ത്ഥനാ സമയമായ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമുള്ള പാരമ്പര്യ രീതി അനുഷ്ഠിച്ചുകൊണ്ട് 3 നേരവും യെരുശലേം ദൈവാലയ സ്ഥലത്ത് പ്രാര്‍ത്ഥിക്കുമെന്നായിരുന്നു ബെന്‍ഗ്വിന്റെ പ്രഖ്യാപനം.
മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഡസന്‍ കണക്കിനു യഹൂദര്‍ ടെമ്പിള്‍ മൌണ്ടില്‍ പ്രാര്‍ത്ഥിക്കുന്നതും പാട്ടു പാടുന്നതും നൃത്തം ചെയ്യുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഞായറാഴ്ച രാവിലെ സന്ദര്‍ശന സമയത്ത് ആകെ 2532 യഹൂദര്‍ പുണ്യ സ്ഥലം സന്ദര്‍ശിച്ചു. അതോടൊപ്പം 3000 ത്തിലധികം പേര്‍ സന്ദര്‍ശിച്ചതായാണ് വിവരം. ആയിരം വര്‍ഷത്തിനിടയില്‍ സംഭവിച്ചിട്ടില്ലാത്ത ഒരു മഹത്തായ മാറ്റമാണിത്.
ടെമ്പിള്‍ മൌണ്ട് ഉള്‍പ്പെടെ എല്ലായിടത്തും യഹൂദര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുക എന്നതാണ് മന്ത്രിയുടെ നയം. ഭാവിയിലും യഹൂദന്മാര്‍ അങ്ങനെതന്നെ ചെയ്യും.
ആരാധകര്‍ പറഞ്ഞു. ടെമ്പിള്‍ മൌണ്ട് യിസ്രായേല്‍ രാജ്യത്തിന്റെ തലസ്ഥാനത്തുള്ള പരമാധികാര പ്രദേശമാണ്.

