സിറിയയില്‍ ക്രിസ്ത്യാനികളടക്കം 230 പേരെ ഐ.എസ്. തട്ടിക്കൊണ്ടുപോയി

Breaking News Middle East

സിറിയയില്‍ ക്രിസ്ത്യാനികളടക്കം 230 പേരെ ഐ.എസ്. തട്ടിക്കൊണ്ടുപോയി
ബെയ്റൂട്ട്: സിറിയയില്‍ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 230 സാധാരണക്കാരായ ജനങ്ങളെ തട്ടിക്കൊണ്ടുപോയി.

 

ഇതില്‍ 60 പേര്‍ ക്രിസ്ത്യാനികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആഗസ്റ്റ് 6ന് വ്യാഴാഴ്ച അല്‍ഖ്വാടെയ്ന്‍ നഗരത്തില്‍ നിന്നാണ് ഭീകരര്‍ പ്രദേശവാസികളെ ബന്ദികളാക്കിയത്. ന്യൂനപക്ഷ വിഭാഗങ്ങളെ പിടികൂടി വധിക്കുന്ന രീതി ഐ.എസ്. തുടര്‍ച്ചയായി പിന്തുടരുന്നുണ്ട്.

നേരത്തെ ക്രിസ്ത്യാനികളെ ബന്ദികളാക്കി തലയെടുത്ത് കൊലപ്പെടുത്തുന്ന ദൃശ്യങ്ങളും ഐ.എസ്. പുറത്തുവിട്ടിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരെക്കുറിച്ച് മറ്റു വിവരങ്ങളില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.