ആഴ്ചതോറും ബൈബിള്‍ വായിക്കുന്നത് ഉല്‍ക്കണ്ഠ കുറയ്ക്കുകയും വ്യായാമത്തേക്കാള്‍ ശക്തവുമെന്ന് പഠനം

ആഴ്ചതോറും ബൈബിള്‍ വായിക്കുന്നത് ഉല്‍ക്കണ്ഠ കുറയ്ക്കുകയും വ്യായാമത്തേക്കാള്‍ ശക്തവുമെന്ന് പഠനം

Breaking News Top News

ആഴ്ചതോറും ബൈബിള്‍ വായിക്കുന്നത് ഉല്‍ക്കണ്ഠ കുറയ്ക്കുകയും വ്യായാമത്തേക്കാള്‍ ശക്തവുമെന്ന് പഠനം

ബൈബിള്‍ പതിവായി വായിക്കുന്നത് നിങ്ങളുടെ ആത്മാവിനു മാത്രമല്ല അത് നിങ്ങളുടെ ശരീരത്തിനും നല്ലതായിരിക്കുമെന്ന് പഠനം.

അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ ഏറ്റവും പുതിയ സ്റ്റേറ്റ് ഓഫ ദി ബൈബിള്‍ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആഴ്ച ബൈബിള്‍ വായിച്ച അമേരിക്കക്കാര്‍ക്ക് ദൈവവചനം വായിക്കാത്തവരെ അപേക്ഷിച്ച് വളരെ കുറച്ച് സമ്മര്‍ദ്ദം മാത്രമേ അനുഭവപ്പെടുന്നുള്ളുവെന്ന് കണ്ടെത്തി. കൂടാതെ ബൈബിള്‍ വായനക്കാര്‍ക്ക് ഉല്‍ക്കണ്ഠയും ഏകാന്തതയും കുറവാണ്.

പക്ഷേ കൂടുതല്‍ പ്രതീക്ഷയുടെ തലങ്ങള്‍ അനുഭവപ്പെടുന്നു. പതിവ് ബൈബിള്‍ വായനയും പോസിറ്റീവ് സ്വയം പരിചരണവും തമ്മില്‍ ഒരു ബന്ധമുണ്ടെന്ന് സര്‍വ്വേ കണ്ടെത്തി.

ഉദാഹരണത്തിന് പതിവായി ബൈബിള്‍ വായിക്കുന്ന അമേരിക്കക്കാര്‍ കഴിഞ്ഞ ആഴ്ചയില്‍ വ്യായാമം ചെയ്യുകയും ഒരു സുഹൃത്തിനോടൊപ്പം സമയം ചിലവഴിക്കുകയും അവരുടെ സമൂഹത്തില്‍ സന്നദ്ധ സേവനം നടത്തുകയും ചെയ്തിട്ടുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

2656 യു.എസ്. മുതിര്‍ന്നവരിലാണ് സര്‍വ്വേ നടത്തിയത്. വ്യായാമം, സുഹൃത്തുക്കളെ കാണുക തുടങ്ങിയ കാര്യങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ അവരുടെ പൊതുവായ ക്ഷേമം മെച്ചപ്പെടുത്താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും സ്ഥിതിവിവരണക്കണക്കനുസരിച്ച് കൂടുതല്‍ സമ്പൂര്‍ണ്ണ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങളുടെ ഗവേഷണം സ്ഥിരീകരിക്കുന്നു. ബൈബിള്‍ വായനയും അങ്ങനെതന്നെ.

എബിഎസിലെ ചീഫ് ഇന്നവേഷന്‍ ഓഫീസറും സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍ പരമ്പരയുടെ എഡിറ്റര്‍ ഇന്‍ ചീഫുമായ ജോണ്‍ ഹാര്‍ക്വര്‍ പ്ളേക്ക് പറഞ്ഞു.

വാസ്തവത്തില്‍ സമ്മര്‍ദ്ദം ഉല്‍ക്കണ്ഠ, ഏകാന്തത എന്നിവ കുറയ്ക്കുന്നതിനുള്ള ബൈബിളിന്റെ ബന്ധം, ധ്യാനം, ഒരു സുഹൃത്തിനോടൊപ്പം സമയം ചിലവഴിക്കല്‍, അല്ലെങ്കില്‍ വ്യായാമം എന്നിവയേക്കാള്‍ ശക്തമാണ്.

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 67 ശതമാനം അമേരിക്കക്കാരും വ്യയാമം ചെയ്തതായി സര്‍വ്വേ കണ്ടെത്തി. എന്നാല്‍ പതിവായി ബൈബിള്‍ വായിക്കുന്നവരില്‍-ദൈവവചനവുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ 71 ശതമാനം പേരും അങ്ങനെ ചെയ്തിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.