ഇന്ത്യാക്കാര്‍ അമിതമായി ഉപ്പ് ഉപയോഗിക്കുന്നതായി പഠനം
ന്യൂഡെല്‍ഹി: ഇന്ത്യാക്കാര്‍ അമിതമായി ഉപ്പ് ഉപയോഗിക്കുന്നതായി ഐസിഎംആര്‍ പഠനം. ഭക്ഷണ ക്രമത്തില്‍ ഉപ്പിന്റെ അനുവദനീയമായ അളവിന്റെ ഇരട്ടിയാണ് ഇന്ത്യാക്കാര്‍ ഉപയോഗിക്കുന്നത്.
ഇക്കാരണത്താല്‍ രക്ത സമ്മര്‍ദ്ദം, പക്ഷാഘാതം, ഹൃദ്രോഗം, വൃക്കതകരാര്‍ തുടങ്ങിയ മരണ സാദ്ധ്യത കൂടുതലുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുന്നതായി ഐസിഎംആറിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ഡെമിയോളജിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
രാജ്യത്തെ ഉപ്പ് ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പുതിയ പദ്ധതിയും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് തുടക്കമിട്ടിട്ടുണ്ട്.
ലോകാരോഗ്യ സംഘടന അനുവദിക്കുന്ന ഉപ്പിന്റെ അളവ് പ്രതിദിനം 5 ഗ്രാം മാത്രമാണ്. എന്നാല്‍ ഇന്ത്യാക്കാര്‍ പ്രതിദിനം 14 ഗ്രാം ഉപ്പ് വരെ ഉപയോഗിക്കുന്നു.
അതായത് നിര്‍ദ്ദേശിക്കപ്പെട്ട അളവിന്റെ മൂന്നിരട്ടി. നഗര പ്രദേശങ്ങളില്‍ പ്രതിദിനം 9.2 ഗ്രാം ഉപയോഗിക്കുമ്പോള്‍ ഗ്രാമങ്ങളില്‍ 5.6 ഗ്രാമാണ്.
ഇത് ആഗോള ആരോഗ്യ നിലവാരത്തേക്കാള്‍ വളരെ കൂടുതലാണെന്ന് ഐസിഎംആര്‍ പഠനത്തിന്റെ പ്രധാന ഗവേഷകരിലൊരാളായ ഡോ. ശരത്ത് മുരളി പറഞ്ഞു.
ഈ പ്രശ്നം പരിഹരിക്കാനായി പഞ്ചാബിലും തെലുങ്കാനയിലും മൂന്ന് വര്‍ഷത്തെ ഒരു പദ്ധതി ഐസിഎംആറിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

