വായു മലിനീകരണം: രാജ്യത്ത് നവ ജാത ശിശുക്കളുടെ ആനാരോഗ്യത്തില്‍ ഗുരുതര വര്‍ദ്ധന
ന്യൂഡെല്‍ഹി: 2019-21-ലെ രാജ്യത്തെ ജനസംഖ്യ ആരോഗ്യ സര്‍വ്വേ വെളിപ്പെടുത്തുന്നത് നവജാത ശിശുക്കളുടെ ആരോഗ്യത്തിലെ ഗുരുതരമായ സ്ഥിതി വിശേഷമെന്ന് റിപ്പോര്‍ട്ട്.
രാജ്യത്തെ പ്രസവങ്ങളില്‍ 13 ശതമാനം മാസം തികയാതെയാണ്. ശരീരഭാരം കുറഞ്ഞ നവജാത ശിശുക്കളുടെ നിരക്ക് 17 ശതമാനമായി വര്‍ദ്ധിച്ചുവെന്നും സര്‍വ്വേ പറയുന്നു. ഗുരുതരമായ വായു മലിനീകരണം ജനന പ്രക്രീയയെ ദോഷകരമായി ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ്, യു.കെ.യിലെയും അയര്‍ലണ്ടിലെയും ഗവേഷകര്‍, നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ റിമോട്ട് സെന്‍സിംഗ് ഡാറ്റാ എന്നിവ അടിസ്ഥാനമാക്കി നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.
ഗര്‍ഭ കാലത്ത് വായു ഗുണനിലവാരത്തിന്റെ തോതായ പിഎം 2.5 ന്റെ വര്‍ദ്ധിച്ച സാന്നിദ്ധ്യം 40 ശതമാനം ഭാരക്കുറവിനും 70 ശതമാനം അകാല പ്രസവത്തിനും ഇടവരുത്തുന്നു.
മഴ-താപനില തുടങ്ങിയ കാലാവസ്ഥ സാഹചര്യങ്ങള്‍ മാറുന്നത് ജനന നിരക്കിലെ അപാകതകള്‍ക്ക് കാരണമായി മാറുന്നു. വടക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികള്‍ അന്തരീക്ഷവായു മലിനീകരണത്തിന്റെ ഇരകളായി മാറുന്നുവെന്ന് പിഎല്‍ഒ എസ് ഗ്ളോബല്‍ പബ്ളിക് ഹെല്‍ത്ത് ജേണലില്‍ ചൂണ്ടിക്കാട്ടുന്നു.
യു.പി. ബീഹാര്‍, ഡെല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ പിഎം 2.5 അളവ് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.
ദക്ഷിണേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ നിരക്ക് കുറവാണെന്നും ഗവേഷകര്‍ പറയുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ 5 ഘട്ടത്തിനു മുമ്പുള്ള അഞ്ച് വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികളില്‍ 18 ശതമാനം പേര്‍ക്ക് ജനന സമയത്ത് ഭാരം കുറവായിരുന്നു.
വായു മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലമുള്ള അപകട സാദ്ധ്യത സംബന്ധിച്ച് അവബോധം വളര്‍ത്തണമെന്നു സര്‍വ്വേയില്‍ നിര്‍ദ്ദേശിക്കുന്നു.

