ഇറാന്റെ ആണവ നിലയം തകര്‍ത്തത് അറബ് ലോകത്തും ആഘോഷം; ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെയെന്ന്…!
2025 ജൂണ്‍ 22ന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ യു.എസ്. ആക്രമണത്തിന് അറബ് ലോകത്തിന്റെ വ്യാപകമായ ആഘോഷം.
അറബ് രാഷ്ട്രങ്ങളിലെ ലിബറല്‍ ബുദ്ധി ജീവികളും പത്രപ്രവര്‍ത്തകരും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ പ്രശംസിച്ചു. മനുഷ്യരാശിയെ രക്ഷിച്ച ഒരു ചരിത്രപരമായ പ്രവര്‍ത്തി എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയാകളില്‍ നന്ദി അറിയിക്കുന്നത്.
സൌദി അറേബ്യ, ഈജിപ്റ്റ്, ഇറാഖ്, യു.എ.ഇ., ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഒട്ടേറെ പ്രമുഖര്‍ ഈ ആക്രമണത്തെ ഭീകരതയെ കയറ്റുമകി ചെയ്യുന്ന ഇറാനിയന്‍ ഭരണകൂടത്തിനു വളരെക്കാലമായി ലഭിക്കാനിരുന്ന ഒരു പ്രഹരമായി പ്രശംസിച്ചു.
ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഗാന്‍ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിച്ചതിനെ പലരും പ്രശംസിച്ചു. കൂടാതെ പ്രാദേശികവും ആഗോളവുമായ സ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടിയാണെന്നും യു.എസ്. ഓപ്പറേഷനെ വിശേഷിപ്പിച്ചു.
ഇറാനിയന്‍ ആണവ പദ്ധതി അവസനിച്ചു എന്ന് സൌദി പത്രപ്രവര്ത്തകന് അബ്ദുല്‍ അസീസ് അല്‍-ഖമേസ് പ്രസ്താവിച്ചു. ഇറാന് ജനങ്ങളുടെ ചിലവില്‍ കോടിക്കണക്കിനു രൂപാ പാഴാക്കിയതില്‍ അദ്ദൈഹം ഖേദം പ്രകടിപ്പിച്ചു.
കൂടാതെ ഭരണകൂടം സാമ്പത്തിക വികസനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇറാന് ഭരണകൂടത്തെ ആഗോള ഭാരമായി വിശേഷിപ്പിച്ചുകൊണ്ട് ചില ഭരണകൂടങ്ങളുടെ പതനം മനുഷ്യരാശിക്ക് ഒരു രക്ഷ കൊണ്ടുവരുമെന്ന് മറ്റൊരു സൌദി പത്രപ്രവര്‍ത്തകനായ വഫ അല്‍-റഷീദ് അഭിപ്രായപ്പെട്ടു.
ട്രംപിന്റെ തന്ത്രപരമായ വ്യക്തതയെ എമിറേറ്റ ലിബറല്‍ അജാദ് താഹ പ്രശംശിച്ചു. ഇത് വെറും യുദ്ധമായിരുന്നില്ല. ഇത് നട്ടെല്ലുള്ള നയതന്ത്രമായിരുന്നു.
അദ്ദേഹം ഇറാന് ഭരണകൂടത്തെ പരിഹസിച്ചു. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ. ദൈവം ജീവന് രക്ഷിക്കട്ടെ അദ്ദേഹം ആശംസിച്ചു.

