സ്ഥിരമായി കുടിക്കുന്ന ഈ മൂന്നു പാനീയങ്ങള്‍ ആരോഗ്യത്തിനു ഹാനീകരം
നമ്മള്‍ പതിവായി ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്ന ചില ആഹാരസാധനങ്ങളുണ്ട്. ഇവയോട് നമുക്ക് ഏറെ പ്രീയം ഉള്ളതുകൊണ്ടാണ് ഇവ പതിവാക്കുന്നത്.
എന്നാല്‍ ഇത്തരം പതിവുകള്‍ നമ്മെ അപകടത്തില്‍ പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മനുഷ്യ ശരീരത്തില്‍ കരളിനെ മോശമായി ബാധിക്കുന്ന ചില പാനീയങ്ങളുണ്ട്.
ഫാറ്റി ലിവര്‍ എന്ന ആരോഗ്യസ്ഥിതി ലിവര്‍ സിറോസിസിന് പോയാല്‍ പിന്നെ ചികിത്സിച്ച് ഭോദമാക്കുവാന്‍ പ്രയാസകരമാണ്.
ഫാറ്റി ലിവറിനെ ലിവര്‍ സിറോസിസ് ആക്കുന്നതില്‍ പ്രധാനികളായി മൂന്ന് പാനീയങ്ങളാണ് അവ. പെപ്സി, കൊക്കക്കോള പോലുള്ള കാര്‍ബോ ഹൈഡ്രേറ്റ് ഡ്രിങ്കുകളാണ് ഫാറ്റി ലിവര്‍ ഉള്ളവര്‍ ഒരിക്കലും കഴിക്കരുതാത്ത പാനീയങ്ങള്‍.
അതുപോലെ രണ്ടാമത്തേത് മദ്യമാണ്. അത് ലിവര്‍ സിറോസിസ് ക്രമേണ ക്യാന്‍സറായും മാറുവാനുള്ള സാദ്ധ്യത കൂടുതലാണ്.
അടുത്തതായി സ്പോര്‍ട്സ് ഡ്രിങ്കുകള്‍ എന്ന പേരില്‍ ലഭിക്കുന്ന എനര്‍ജി ഡ്രിങ്കുകളാണ്. വ്യായാമം, കായിക വിനോദം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സ്റ്റാമിന കിട്ടുമെന്ന് കരുതി യുവാക്കള്‍ ഇതിന് അടിമകളാകുന്നു.
ഇത് മേല്‍പറഞ്ഞ സമാന രോഗങ്ങളിലേക്ക് തള്ളി വീഴ്ത്താന്‍ സാദ്ധ്യത കൂടുതലാണ്.

