യരുശലേമിലെ യുഎന്‍ നിയന്ത്രണ സ്കൂളുകളില്‍ തീവ്രവാദ അനുകൂല പാഠ്യപദ്ധതി പഠിപ്പിക്കുന്നുവെന്ന് യിസ്രായേല്‍
യെരുശലേം: യെരുശലേമില്‍ ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണത്തിന്‍ കീഴില്‍ പലസ്തീന്‍ കുട്ടികള്‍ക്കായി നടത്തപ്പെടുന്ന സ്കൂളുകളില്‍ തീവ്രവാദികള്‍ക്കനുകൂലമായ പാഠ പദ്ധതികള്‍ പഠിപ്പിക്കുന്നതായി യിസ്രായേല്‍ ആരോപിക്കുന്നു.
യഹൂദ രാഷ്ട്രമായ യിസ്രായേല്‍ യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി (യു.എന്‍ ആര്‍ ഡബ്ളിയുഎ) യ്ക്കെതിരെയുള്ള യിസ്രായേല്‍ നടപടികളുടെ ഭാഗമായി പ്രധാനമായും അറബ് കിഴക്കന്‍ യെരുശലേമിലെ ആറ് സ്കൂളുകളില്‍ അടച്ചു പൂട്ടുന്നു.
പലസ്തീന്‍ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സബ്രദായത്തിന്റെ ഭൂരിഭാഗവും യു.എന്‍. ആര്‍ ഡബ്ളിയു എയാണ് നടത്തുന്നത്.
എന്നാല്‍ യിസ്രായേലിലെ പലരും പറയുന്നത് അത് കുട്ടികളെ യിസ്രായേല്‍ വിരുദ്ധവും തീവ്രവാദ അനുകൂലികളുമാകാന്‍ പഠിപ്പിക്കുകയാണെന്ന് സെന്റര്‍ ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസി റിസര്‍ച്ചിന്റെ തലവനായ ഡേവിഡ് ബെഡെയ്ന്‍ പതിറ്റാണ്ടുകളായി പലസ്തീന്‍ പാഠ്യപദ്ധതിക്കു മുമ്പ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
1978-ല്‍ ഒരു ഭീകരാക്രമണത്തില്‍ 36 യഹൂദരെ കൊലപ്പെടുത്തിയ ദലാല്‍ മുഗ്രേബി എന്ന സ്ത്രീയെ മഹത്വ വല്‍ക്കരിക്കുന്ന പാഠങ്ങള്‍ പാഠ്യപദ്ധതിയിലുണ്ട്.
കുട്ടികളെ യഹൂദരെ കൊല്ലാനു പഠിപ്പിക്കുന്ന പാഠ്യപദ്ധതിയിലുണ്ടെന്നും അതില്‍ മൂന്നു പ്രധാന കാര്യങ്ങള്‍ ഉണ്ടെന്നും ഡെയ്ന്‍ ചൂണ്ടിക്കാട്ടുന്നു.
യിസ്രായേലിന്റെ നിലനില്‍പ്പിനെയും രാജ്യത്ത് യഹൂദന്മാരുടെ സാന്നിദ്ധ്യത്തെയും നിയമവിരുദ്ധമാക്കാന്‍ (2) യഹൂദന്മാരെയും യിസ്രായേലികളെയും പൈശാചിക വല്‍ക്കരിക്കാന്‍ (3) സമാധാനത്തിനായുള്ള ആഹ്വാനത്തിന്റെ അഭാവം അദ്ദേഹം പറയുന്നു.

