വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്നും ആദായ നികുതി പിരിക്കാം: സുപ്രീം കോടതി

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്നും ആദായ നികുതി പിരിക്കാം: സുപ്രീം കോടതി

Breaking News India

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്നും ആദായ നികുതി പിരിക്കാം: സുപ്രീം കോടതി

സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്നും നികുതി ഈടാക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സജ്ജീവ് ഖന്നാ അദ്ധ്യക്ഷനായ മൂന്നാംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്ന് നികുതി പിടിക്കുന്നതിനെതിരെ കത്തോലിക്കാ സഭയിലെ വൈദികരും കന്യാസ്ത്രീകളും നല്‍കിയ 93 അപ്പീലുകള്‍ തള്ളിക്കളഞ്ഞാണ് സുപ്രീം കോടതിയുടെ സുപ്രാധാന വിധി.

നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും ശമ്പളം കൈപ്പറ്റുന്ന എല്ലാവരും നികുതി കൊടുക്കാന്‍ ബാദ്ധ്യസ്ഥരാണ് എന്നും കോടതി വ്യക്തമാക്കി.

ദാരിദ്ര്യത്തില്‍ ജീവിച്ചുകൊണ്ടു വ്രതം എടുക്കുന്നവരാണ് വൈദികരും കന്യാസ്ത്രികളും എന്നും അവരുടെ ശമ്പളം രൂപതയ്ക്കും കോണ്‍വെന്റുകള്‍ക്കുമായി നല്‍കുകയാണ് ചെയ്യുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രാന്‍സിസ്ക്കന്‍ മിഷണറീസ് ഓഫ് മേരീസ് ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ തന്നെ വാദിക്കുന്നു.

ഇതില്‍ ശമ്പളം വ്യക്തികള്‍ക്കാണ് ലഭിക്കുന്നതെന്നും അവര്‍ അവരുടെ അക്കൌണ്ടിലേക്ക് ഇത് എത്തുന്നു എന്നുമാണ് സുപ്രീം കോടതി നിരീക്ഷണം.

ശമ്പളമായി ലഭിക്കുന്ന തുകയ്ക്ക് നികുതി പിരിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.