യു.എസില്‍നിന്നും നാടുകടത്തപ്പെട്ടവരില്‍ ക്രിസ്തുമതത്തോടു ശത്രുതയുള്ള രാജ്യങ്ങളില്‍നിന്നുള്ള ക്രൈസ്തവരും
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിനുശേഷം അമേരിക്കയില്‍ നിന്നും നാടുകടത്തപ്പെട്ട കുടിയേറ്റക്കാരില്‍ ഒരു വിഭാഗം ക്രിസ്തുമതത്തോട് ശത്രുതയുള്ള രാജ്യങ്ങളില്‍നിന്നും പുതുതായി ക്രിസ്തുമതത്തില്‍ വന്നവര്‍ ഉള്‍പ്പെടുന്നു.
അമേരിക്കയില്‍നിന്നും നാടുകടത്തപ്പെട്ടത് ആദ്യം പനാമയിലേക്കാണ്. സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തപ്പെടുന്നതിനു മുമ്പ് അവരെ അവിടെ ഒറ്റപ്പെടുത്തുന്നു.
കഴിഞ്ഞയാഴ്ച പനാമയിലേക്ക് സൈനിക വിമാനത്തില്‍ കയറ്റിയ 100-ലധികം പേരില്‍ ഇറാനില്‍നിന്നുള്ള കുറഞ്ഞത് 10 ക്രിസ്ത്യാനികളെങ്കിലും ഉള്‍പ്പെടുന്നു.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന, ഉസ്ബക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ ഇതില്‍ പെടുന്നു.
ഓപ്പണ്‍ ഡോര്‍സിന്റെ കണക്കു പ്രകാരം ക്രിസ്ത്യാനിയാകുന്നത് ഏറ്റവും അപകടകരമായ 50 രാജ്യങ്ങളുടെ പട്ടികയില്‍ യഥാക്രമം എട്ട്, പത്ത്, പതിനഞ്ച്, ഇരുപത്തിയഞ്ച് ക്രമത്തിലാണ്.
ഇസ്ളാമിക നിയമം അനുസരിച്ച് ഇസ്ളാം മതം ഉപേക്ഷിക്കുന്നത് വധശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ നല്‍കുന്ന രാജ്യങ്ങളാണ്. ഇതില്‍ ഇറാന്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.
ഇവരില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായവരുമുണ്ട്. കോടതി ഉത്തരവില്ലാതെ പനാമയില്‍ ആളുകളെ 24 മണിക്കൂറില്‍ കൂടുതല്‍ നിയമപരമായി തടങ്കലില്‍ വയ്ക്കാന്‍ കഴിയില്ലെന്ന് പനാമയിലെ അഭിഭാഷകര്‍ പരഞ്ഞതായി ദി ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നാടുകടത്തപ്പെട്ടവരെ ഉടന്‍തന്നെ ഡാരിയന്‍ ഗ്യാപ്പ് കാടിനുള്ളിലെ സാന്‍ വിസെന്റ് എന്ന താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റണമെന്ന് പനാമ പ്രസിഡന്റ് ജോസ് റൌള്‍ മുലിനോയെ ഉദ്ധരിച്ച് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

