ട്രംപ് മതസ്വതന്ത്ര്യ കമ്മീഷന്‍ പ്രഖ്യാപിച്ചു, വൈറ്റ് ഹൌസ് വിശ്വാസ ഓഫീസ്
വാഷിംഗ്ടണ്‍: വ്യാഴാഴ്ച നടന്ന ദേശീയ പ്രാര്‍ത്ഥനാ പ്രഭാത ഭക്ഷണത്തില്‍ രാജ്യത്തെ ആത്മീയ നേതാക്കളുടെയും നിയമ നിര്‍മ്മാതാക്കളുടെയും ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു മതസ്വാതന്ത്ര്യ കമ്മീഷന്‍ രൂപീകരിക്കുമെന്നും ക്രിസ്ത്യന്‍ വിരുദ്ധ പക്ഷപാതം അവസാനിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തു.
മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു പുതിയ പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ ഞാന്‍ സൃഷ്ടിക്കും. വാഷിംഗ്ടണ്‍ ഡിസിയിലെ പരിപാടിയില്‍ പങ്കെടുക്കവേ ട്രംപ് പറഞ്ഞു. ഇത് വളരെ വലിയൊരു കാര്യമായിരിക്കും. ക്രിസ്ത്യന്‍ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാന്‍ അറ്റോര്‍ണി ജനറല്‍ ഹംബോണ്ടിയോട് നിര്‍ദ്ദേശിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചുവെന്നും ട്രംപ് പറഞ്ഞു.
ലെര്‍ണര്‍ ഐആര്‍സ് അഴിമതിയില്‍ കണ്ടെത്തിയ പെരുമാറ്റത്തെക്കുറിച്ചും എഫ്സിഐ അടുത്തിടെ കണ്ടെത്തിയ ഗ്രൂപ്പുകളോടുള്ള പെരുമാറ്റത്തെക്കുറിച്ചും ചില ക്രിസ്ത്യാനികള്‍ ആശങ്ക അറിയിച്ചിരുന്നു.
മറ്റൊരു സംഭവുമായി മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നീതിന്യായ വകുപ്പ് ഒരു ഗര്‍ഭഛിദ്ര ക്ളിനിക്കില്‍ ഒത്തു കൂടിയ പ്രാര്‍ത്ഥനാ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തു.
എന്നാല്‍ ട്രംപ് അധികാരത്തിലേറിയ ആദ്യ നടപടികളില്‍ ഒന്നായി ട്രംപ് ആ പ്രതിഷേധക്കാര്‍ക്ക് മാപ്പ് നല്‍കി. ട്രംപിന്റെ ആത്മീയ ഉപദേഷ്ടാവായ പൌള വൈറ്റിന്റെ നേതൃത്വത്തില്‍ ഒരു വൈറ്റ് ഹൌസ് ഫെയ്ത്ത് ഓഫീസും ട്രംപ് പ്രഖ്യാപിച്ചു.
ദൈവമില്ലാതെ നമ്മള്‍ ഒറ്റപ്പെട്ടവരും ഒറ്റയ്ക്കുമാണ്. പക്ഷെ ദൈവമുണ്ടെങ്കില്‍ എല്ലാം സാദ്ധ്യമാണ്. എന്ന് ട്രംപ് പറഞ്ഞു. ബൈബിള്‍ പറയുന്നതുപോലെ സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ (മത്താ. 5:9) ഉദ്ധരിച്ചും ട്രംപ് സംസാരിച്ചു.

