ഗാസ മുനമ്പ് നിയന്ത്രിക്കാനും ഇസ്ളാമിക ഭീകരത ഇല്ലാതെ പുനര്‍ നിര്‍മ്മിക്കാനും യു.എഇ. തയ്യാറാണെന്നു റിപ്പോര്‍ട്ട്
യുദ്ധാനന്തര ഗാസ മുനമ്പിന്റെ ഭരണം ഗള്‍ഫ് എമിറേറ്റ് ഏറ്റെടുക്കാമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സും യിസ്രായേലും സമ്മതിച്ചതായി യിസ്രായേല്‍ ഹയോമിന്റെ റിപ്പോര്‍ട്ട്.
യിസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്ന എന്‍ക്ളേവ് ആരാണ് ഭരിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുക എന്ന ചോദ്യം ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്.
ബുധനാഴ്ച യിസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റാഫ അതിര്‍ത്തി ക്രോസിംഗ് പ്രവര്‍ത്തിപ്പിക്കാന്‍ പലസ്തീന് അതോറിറ്റി സമ്മതിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു.
പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു ഗാസയുടെ നിയന്ത്രണം പിഎയ്ക്കു തിരികെ നല്‍കാനുള്ള ആഹ്വാനങ്ങളെ സ്ഥിരമായി എതിര്‍ത്തു.
അതേ സമയം യിസ്രായേലി – യു.എസ്. ഉദ്യോഗസ്ഥര്‍, പ്രാദേശിക ശക്തികള്‍, പ്രത്യേകിച്ച് യു.എ.ഇ. താല്‍ക്കാലിക നിയന്ത്രണം ഏറ്റെടുക്കുക എന്ന ആശയം ആവര്‍ത്തിച്ച് ഉയര്‍ത്തി.
ഭരണവും ഒരു പക്ഷെ സുരക്ഷയും നല്കുന്നതിനു പുറമേ യിസ്രായേലിനു വീണ്ടും ഭീഷണി ഉയര്‍ത്താനാകാത്ത വിധത്തില്‍ ഗാസ സമൂഹത്തെ പുനര്‍ നിര്‍മ്മിക്കാന്‍ യു.എ.ഇ. തയ്യാറാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഇസ്ളാമിക ഭീകരതയും ജിഹാദിസത്തിനുമെതിരായ പോരാട്ടത്തില്‍ യു.എ.ഇ. ഒരു പ്രാദേശിക നേതാവായി കണക്കാക്കപ്പെടുന്നു. സമീപ വര്‍ഷങ്ങളില്‍ ഇസ്ളാമിസ്റ്റ്, യിസ്രായേല്‍ വിരുദ്ധ, യഹൂദ വിരുദ്ധ ഉള്ളഠക്കം നീക്കം ചെയ്യുന്നതിനായി സ്വന്തം വിദ്യാഭ്യാസ സമ്പ്രദായം പരിഷ്ക്കരിച്ചിട്ടുണ്ട്.
ഗാസ സമൂഹത്തിന്റെ പുനര്‍ വിദ്യാഭ്യാസത്തിന് ഇത് ഒരു മാതൃക നല്‍കും. ഹമാസിനെ ഒരു ആശയമെന്ന നിലയില്‍ ഗാസന്‍ സമൂഹത്തില്‍ ബദല്‍ ആശയം ഉപയോഗിച്ച് നേരിടേണ്ടി വരുമെന്ന് യോര്ദ്ദാന് വിദേശകാര്യ മന്ത്രി അയ്മാന്‍ അല്‍ സഫാദി വ്യാഴാഴ്ച പറഞ്ഞു.
പലസ്തീനികളുടെ അവകാശങ്ങളും യിസ്രായേലിന്റെ സുരക്ഷയും ഉറപ്പു നല്കുന്ന സമാധാനമായിരിക്കണം ഈ ആശയമെന്ന് സഫാദി സ്കൈ ന്യൂസ് അറബിക്കിനോട് പറഞ്ഞു.
അതായത് എല്ലാ തീവ്രവാദ ഗ്രൂപ്പുകളെയും തകര്‍ക്കുക. ഇതൊരു രാഷ്ട്രീയ പ്രക്രീയയിലൂടെ നേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

