തലവേദനയാല്‍ ബുദ്ധിമുട്ടുന്നുവോ?
തലവേദന പ്രായഭേദമെന്യേ നല്ലൊരു വിഭാഗം ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ്.
ചെന്നിക്കുത്തിന് (മൈഗ്രെയ്ന്) കാട്ടു പടവലത്തിന്റെ (കയ്പന്‍ പടവലത്തിന്റെ) 10 ഗ്രാം തണ്ടും തലയും അഞ്ച് ഗ്രാം ചുക്കും എടുക്കുക.
ഇരട്ടി വെള്ളമെടുത്ത് 1/8 ആക്കി കഷായമാക്കി കുറുക്കി എടുക്കണം. മൂന്നു ദിവസങ്ങളിലായി രണ്ടു നേരം കഴിച്ചാല്‍ ചെന്നിക്കുത്തിനെ ഒഴിവാക്കാം.
അതുപോലെ തലവേദനയ്ക്ക് ഉള്ളി ചികിത്സയും പരിഹാരമാണ്. വെളുത്തുള്ളിയും ചുമന്നുള്ളിയും സമമെടുത്ത് ചതച്ച് ഉള്ളം കാലിനടിയില്‍ വച്ചു കെട്ടുക. അര മണിക്കൂറിലധികം ഇത് വയ്ക്കരുത്.
കൂടുതലായാല്‍ മൂക്കിനുള്ളില്‍ നേര്മമായ സ്തരം നശിച്ചു പോകും.
ചക്കരക്കൊല്ലി ഉണക്കിപ്പൊടിച്ച് സമം കൂവളത്തില പൊടിയും ചേര്‍ത്ത് ഒരു സ്പൂണ്‍ ചൂടുവെള്ളത്തില്‍ കലക്കി കുടിച്ചാല്‍ പ്രമേഹ രോഗികളുടെ തലവേദന തലക്കനം എന്നിവ മാറിക്കിട്ടും.

