കോംഗോയില്‍ ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ടത് 107 പേര്‍

കോംഗോയില്‍ ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ടത് 107 പേര്‍

Africa Breaking News

കോംഗോയില്‍ ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ടത് 107 പേര്‍

വടക്കു കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയില്‍ 2024 ഒക്ടോബര്‍ പകുതി മുതല്‍ നൂറിലധികം ക്രിസ്ത്യാനികള്‍ ഇസ്ളാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ഈ കാലയളവില്‍ ഇസ്ളാമിക് സ്റ്റേറ്റ് സെന്‍ട്രല്‍ ആഫ്രിക്ക പ്രവിശ്യ (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് എന്നും അറിയപ്പെടുന്നു) നടത്തിയ വ്യത്യസ്തമായ ആക്രമണങ്ങളില്‍ 107 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായതായി ടെററിസം റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് കണ്‍സോര്‍ഷ്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിസ്മസ് ദിനത്തിലും പുതുവല്‍സര രാവിനും ഇടയില്‍ നടന്ന ആക്രമണങ്ങളില്‍ അമ്പത്തിമൂന്ന് പേര്‍ കൊല്ലപ്പെട്ടു.

വടക്കന്‍ കിവു പ്രവിശ്യയിലെ ലുസെറോ ടെറിട്ടറിയിലുടനീളമുള്ള നിരവധി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 31 പേരും ഇറ്റൂരി പ്രവിശ്യയിലെ ഓഫായെ ഓട്ടോ മാബര്‍ ഗ്രാമത്തില്‍ പിടിക്കപ്പെട്ട 17 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

മറ്റൊരു ഇറ്റൂരി ഗ്രാമത്തില്‍ യന്ത്രത്തോക്കിനാല്‍ അഞ്ചുപേര്‍ മരിച്ചു. അവിടെ വിശ്വാസികളുടെ 5 വീടുകളും തകര്‍ക്കപ്പെട്ടു. ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ 90 ലധികവും മുന്‍ മാസങ്ങളില്‍ ഡസന്‍ കണക്കിനും വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

2017 ഒക്ടോബറിനുശേഷം ഏകദേശം ആയിരത്തിലധികം ക്രിസ്ത്യാനികള്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.