ബൈബിള്‍ വാക്യം എഴുതിയ അഞ്ചാം നൂറ്റാണ്ടിലെ മൊസൈക് ലിഖിതം യിസ്രായേലില്‍ കണ്ടെത്തി
യെരുശലേം: യിസ്രായേലിലെ പ്രമുഖ തെക്കന്‍ നഗരമായ കിവുത് ഗാട്ടിനു വടക്കുള്ള ഒരു പ്രദേശത്ത് പുരാതന ക്രിസ്ത്യന്‍ ആശ്രമം കണ്ടെത്തിയതായി യിസ്രായേല്‍ പുരാവസ്തു അതോറിട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.
ആശ്രമം ബൈസെന്റൈന്‍ കാലഘട്ടത്തിലെ (എഡി അഞ്ചാം നൂറ്റാണ്ട്-ആറാം നൂറ്റാണ്ട്) കാലഹരണപ്പെട്ടതും റോമന്‍ കാലഘട്ടത്തില്‍ നിലനിന്നിരുന്നതുമായ പുരാതന സ്ഥലത്താണ് കണ്ടെടുത്തത്. ആശ്രമത്തിലെ മൊസൈക്കില്‍ ബൈബിളിലെ ആവര്‍ത്തന പുസ്തകം 28:6 “അകത്തു വരുമ്പോള്‍ അനുഗ്രഹിക്കപ്പെടും, പുറത്തു പോകുമ്പോള്‍ അനുഗ്രഹിക്കപ്പെടും” എന്ന വാക്യം കൊത്തിവച്ചിട്ടുണ്ട്. മൊസൈക്കിന്റെ മദ്ധ്യ ഭാഗത്തായി ഗ്രീക്കില്‍ എഴുതിയ തോറയുടെ ഒരു ഭാഗമാണ് ഈ വാക്യം.
ഇത് ആവര്‍ത്തന പുസ്തകം 28: 1-ല്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ വാക്ക് വിശ്വസ്തതയോടെ അനുസരിച്ചാല്‍ യിസ്രായേലിനു ലഭിക്കുമെന്ന് മോശെ പറയുന്ന അനുഗ്രഹങ്ങളില്‍ ഒന്നാണിത്.
ആശ്രമത്തിലെ അവശിഷ്ടങ്ങളുടെ തറയില്‍ കുരിശുകള്‍, സിംഹങ്ങള്‍, പ്രാവുകള്‍ ഒരു ആംഫോറ (ഒരു സെറാമിക് മാരിടൈം ഷിപ്പിംഗ് ജഗ്ഗ്) പൂക്കളും ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണമായ മൊസൈക്കാണിത്.
ഉല്‍ഖനന മാനേജര്‍മാരായ ഷിറ ലിഫ്ഷിറ്റ്സും, മയാന്‍ മര്‍ഗുലിസും ആശ്രമത്തിന്റെ സ്ഥാനം റോമന്‍ ബൈസെന്റൈന്‍ കാലഘട്ടങ്ങളില്‍നിന്ന് ഈ പ്രദേശത്ത് കണ്ടെത്തിയ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ലിഖിതം പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പ് സംരക്ഷിക്കുന്നതിനായി യിസ്രായേല്‍ പുരാവസ്തു അതോറിട്ടിയുടെ മൊസൈക് വര്‍ക്ക്ഷോപ്പിലേക്ക് മാറ്റുമെന്ന് ആര്‍ട്ടിസ്റ്റിക് കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി മാര്‍ക്ക് അപ്രഹാമി പറഞ്ഞു.
ഇറക്കുമതി ചെയ്ത സാധനങ്ങള്‍, നാണയങ്ങള്‍, മാര്‍ബിള്‍ മൂലകങ്ങള്‍, ലോഹം, ഗ്ളാസ് പാത്രങ്ങള്‍ എന്നിവയുടെ ഒരു വലവിയ അളവ് സൈറ്റില്‍നിന്നും കണ്ടെത്തി.

