ആല്‍സ് ഹൈമേഴ്സിനെ തിരിച്ചറിയാം

ആല്‍സ് ഹൈമേഴ്സിനെ തിരിച്ചറിയാം

Breaking News Health

ആല്‍സ് ഹൈമേഴ്സിനെ തിരിച്ചറിയാം

പ്രായമാകുന്നതോടുകൂടി പലരെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അല്‍സ് ഹൈമേഴ്സ്. (മറവി രോഗം) 65നുമേല്‍ പ്രായമുള്ള 10-ല്‍ ഒരാള്‍ക്കും 85നുമേല്‍ പ്രായമുള്ളവരില്‍ മൂന്നില്‍ ഒരാള്‍ക്കും ഈ രോഗത്തിനു സാദ്ധ്യതയുണ്ട്.

പ്രായം കൂടാതെ കുടുംബത്തില്‍ അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ രക്താതി സമ്മര്‍ദ്ദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം എന്നിവ ഉണ്ടെങ്കിലോ മറവി രോഗ സാദ്ധ്യത കൂടുന്നു.

ആല്‍സ് ഹൈമേഴ്സ് രോഗലക്ഷണങ്ങള്‍ നേരത്തെതന്നെ തിരിച്ചറിഞ്ഞ് അതിനുള്ള ചികിത്സ ഒട്ടും താമസിക്കാതെ തുടങ്ങുക എന്നത് പ്രാധാന്യമര്‍ഹിക്കുന്നു.

അതോടൊപ്പം ആല്‍സ് ഹൈമേഴ്സ് രോഗികളെ സ്നേഹത്തിന്റെ മുഖ്യ ധാരയില്‍ ചേര്‍ത്തു നിര്‍ത്തുകയും വേണം.

വ്യായാമക്കുറവ്, പുകവലി, അമിതമായ മദ്യപാനം, വായു മലിനീകരണം, സാമൂഹിക സമ്പര്‍ക്ക കുറവ് എന്നിവ മൂലം ഓര്‍മ്മക്കുറവ് സംഭവിക്കാവുന്നതാണ്.

ആരംഭത്തില്‍ത്തന്നെ തിരിച്ചറിയുന്നുവെങ്കില്‍ ഒരു ഡോക്ടറുടെ സേവനം തേടുന്നത് നല്ലതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.