ക്രിസ്തുവിങ്കലേക്കു വന്നു പീഢനത്താല്‍ രക്ഷപെട്ടവര്‍ ക്രിസ്ത്യന്‍ രാജ്യത്ത് വിശ്വാസം തെളിയിക്കാന്‍ പാടുപെടുന്നു

ക്രിസ്തുവിങ്കലേക്കു വന്നു പീഢനത്താല്‍ രക്ഷപെട്ടവര്‍ ക്രിസ്ത്യന്‍ രാജ്യത്ത് വിശ്വാസം തെളിയിക്കാന്‍ പാടുപെടുന്നു

Breaking News Middle East

ഇറാനില്‍ ക്രിസ്തുവിങ്കലേക്കു വന്നു പീഢനത്താല്‍ രക്ഷപെട്ടവര്‍ ക്രിസ്ത്യന്‍ രാജ്യത്ത് വിശ്വാസം തെളിയിക്കാന്‍ പാടുപെടുന്നു

ഇസ്ളാമിക രാഷ്ട്രമായ ഇറാനില്‍ യേശുക്രിസ്തുവിങ്കലേക്ക് കടന്നു വന്നതിന്റെ പേരില്‍ പീഢനം നേരിട്ടതിനെത്തുടര്‍ന്ന് സമീപ രാജ്യമായ ജോര്‍ജിയ എന്ന ക്രിസ്ത്യന്‍ രാജ്യത്തേക്ക് അഭയം തേടിയവര്‍ തങ്ങളുടെ ക്രിസ്ത്യന്‍ വിശ്വാസം തെളിയിക്കാനുള്ള പരിശ്രമത്തില്‍ പാടുപെടുന്നു. ഇത്തരത്തില്‍ നൂറുകണക്കിനാളുകളുണ്ട്.

അവരില്‍ ഒരുവനാണ് ജലാല്‍ സാര്‍സി. ഇദ്ദേഹം ക്രിസ്ത്യാനിയായശേഷം ജോര്‍ജ്ജിയായില്‍ അഭയം തേടി . അവിടത്തെ ഭൂരിഭാഗം ക്രിസ്ത്യാനികളും ഓര്‍ത്തഡോക്സ് വിഭാഗമാണ്.

ബൈബിള്‍ അധിഷ്ഠിത ഉപദേശവും പഠിപ്പിക്കലും മൂലം ക്രിസ്ത്യാനികളായവര്‍ ജോര്‍ജ്ജിയായിലെ ഓര്‍ത്തഡോക്സ് പാരമ്പര്യം എന്തെന്നുപോലും അറിയാത്തവരാണ്.

ജോര്‍ജ്ജിയയില്‍ ഓര്‍ത്തോഡോക്സ് പാരമ്പര്യമാണ് ക്രിസ്തീയ വിശ്വാസമായി കണക്കാക്കുന്നത്. യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസം അംഗീകരിക്കാത്ത സ്ഥിതിയാണ്.

ഇത്തരത്തില്‍ ആയിരത്തിലധികം ക്രിസ്ത്യാനികള്‍ അടുത്ത കാലത്ത് ജോര്‍ജ്ജിയയില്‍ അഭയം തേടി. സത്യത്തിനുവേണ്ടി നിലനിന്ന സംശുദ്ധ വിശുദ്ധ ജീവിതം നയിക്കുന്ന ക്രിസ്ത്യാനികള്‍ ഇനി എവിടേക്കു പോകും എന്ന് ആശങ്കപ്പെടുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.