യേശുകുഞ്ഞിനെ പലസ്തീന്റെ പ്രതീകമായ കഫയ്യയില്‍ കിടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടകനായി മാര്‍പാപ്പ
ബൈബിള്‍ സത്യത്തിന്റെ അപകടകരമായ വളച്ചൊടിക്കലായി പലരും വീക്ഷിക്കുന്ന പ്രകോപനപരമായ പ്രവര്‍ത്തിയിലൂടെ യിസ്രായേലിനെയും ലോകമെമ്പാടുമുള്ള ക്രൈസ്തവരെയും രോക്ഷാകുലരാക്കുന്ന ഒരു ചടങ്ങില്‍ ഉദ്ഘാടകനായി ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയത് വിവാദമായി.
ഡിസംബര്‍ 8-ന് ശനിയാഴ്ച യേശുകുഞ്ഞിന്റെ രൂപം കഫയ്യയില്‍ കിടക്കുന്നതായി ചിത്രീകരിക്കുന്ന നേറ്റിവിറ്റി രംഗത്തിന്റെ ഉദ്ഘാടനത്തിലാണ് മാര്‍പാപ്പ പങ്കെടുത്തത്.
ദേശീയ വ്യക്തിത്വത്തെ പ്രതീകപ്പെടുത്തുന്ന പരമ്പരാഗത പലസ്തീന്‍ സ്കാര്‍ഫ് ഇത് സാധാരണയായി ഹമാസ് ഭീകരരാണ് ധരിക്കുന്നത്. പലസ്തീനികള്‍ കഫയ്യ കഴുത്തിലോ തലയിലോ ധരിക്കുന്നു. കറുപ്പും വെളുപ്പും നിറഞ്ഞ മൂടുപടമാണ് ഇത്.
1936-1939-ലെ പല്സ്തീനിലെ അറബ് കലാപം മുതല്‍ കഫയ്യ ദേശീയ പ്രതീകമായി മാറി. യിസ്രായേലിനെതിരെ പോരാടുന്ന പലസ്തീനികള്‍ ഇന്നും കഫയ്യ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി തുടരുന്നു.
പലസ്തീന്‍ ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച ഇ രംഗം ബേത്ലഹേമില്‍ നിന്നുള്ള പലസ്തീനിയന്‍ കലാകരന്മാരായ ജോണി ആന്‍ഡോണിയനും, ഫാറ്റന്‍ നസ്താസ് മിത്വാസിയും ചേര്‍ന്നാണ് രൂപ കല്‍പ്പന ചെയ്തത്.
പിന്നില്‍ ചേര്‍ന്നു മറിയം നില്‍ക്കുന്ന രൂപവുമുണ്ട്. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പരമ്പരാഗത നേറ്റിവിറ്റിയില്‍ നിന്ന് വേറിട്ട് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നേറ്റിവിറ്റി ഓഫ് ബേത്ലഹേം 2024 എന്ന തലക്കെട്ടില്‍ കഫിയ്യ പൊതിഞ്ഞ നേറ്റിവിറ്റി ദൃശ്യം പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
പരിപാടിയില്‍ പിഎല്‍ഒയുടെ റാംസി ബൌഷി ഉള്‍പ്പെടെയുള്ള പലസ്തീന്‍ പ്രമുഖര്‍ പങ്കെടുത്തു.
പലസ്തീനിയന്‍ ലക്ഷ്യത്തിനുള്ള മാര്‍പാപ്പയുടെ അചഞ്ചലമായ പിന്തുണയെ പ്രശംസിച്ചു. മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ സമാധാനത്തിനു ആഹ്വാനം ചെയ്തു.
ഈ പ്രദര്‍ശനം ഒരു കലാസൃഷ്ടിയേക്കാള്‍ ഇത് ഒരു റിവിഷനിസ്റ്റ് ആഖ്യാനത്തെ സൂചിപ്പിക്കുന്നതാണെന്നും യേശുവിനെ ഒരു പലസ്തീനിയായി രൂപപ്പെടുത്തുന്നുവെന്നും ക്രൈസ്തവര്‍ വിമര്‍ശിക്കുന്നു.
യേശു യഹൂദ ഗോത്രത്തില്‍ ജനിച്ച ഒരു യഹൂദനാണെന്ന ബൈബിന്റെ പഠിപ്പിക്കലുകളെ മുറുകെ പിടിക്കുന്നവരെ വിഷമിപ്പിക്കുന്ന പ്രവര്‍ത്തിയാണെന്ന് പ്രമുഖ ക്രിസ്ത്യന്‍ എഴുത്തുകാരനായ ജെയിംസ് ലാഷര്‍ വിമര്‍ശിക്കുന്നു.

