ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനികളായവര്‍ക്ക് ഇറാഖില്‍ നേരിടേണ്ടിവരുന്നത് ഭയാനകമായ കാര്യങ്ങള്‍
ഇറാഖില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായിത്തീര്‍ന്നവര്‍ക്ക് വിശ്വാസ ജീവിതം എത്ര പരീക്ഷണങ്ങള്‍ നിറഞ്ഞതാണ്.
ക്രൂരമായ മര്‍ദ്ദനം മുതല്‍ തട്ടിക്കൊണ്ടുപോകല്‍ അല്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം. തെക്കു പടിഞ്ഞാറന്‍ ഏഷ്യന്‍ രാഷ്ട്രമായ ഇറാഖില്‍ വിശ്വാസികള്‍ നേരിടുന്ന വിവിധ തലത്തിലുള്ള പീഢനങ്ങള്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ പ്രസിഡന്റ് ജെഫ് കിംഗ് അടുത്തിടെ ഒരു മാധ്യമത്തിനു വെളിപ്പെടുത്തിയത് അവിടത്തെ അവസ്ഥ മനസ്സിലാക്കാന്‍ വേണ്ടിയാണ്.
ഒരു വ്യക്തി ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചാല്‍ അവര്‍ മതമൌലികവാദി കുടുംബത്തില്‍ നിന്നാണെങ്കില്‍ ക്രൂരമായ പീഢനവും തട്ടിക്കൊണ്ടുപോകലും ഒരു പക്ഷെ മരണശിക്ഷ വരെ അനുഭവിക്കാവുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ ചെന്നവസാനിക്കുന്നത്. കൂടുതലും കുടുംബക്കാര്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് പ്രത്യേകത.
ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് അനുസരിച്ച് ക്രിസ്ത്യാനികള്‍ക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളില്‍ ഇറഖ് 16-ാം സ്ഥാനത്താണ്.
ഇസ്ളാമില്‍നിന്നും പരിവര്‍ത്തനം ചെയ്യുന്ന ഏതൊരാള്‍ക്കും അവരുടെ കുടുംബങ്ങളില്‍നിന്നും സമൂഹങ്ങളില്‍നിന്നും തീവ്രമായ സമ്മര്‍ദ്ദം നേരിടേണ്ടി വരും. ഓപ്പണ്‍ ഡോര്‍സും വിശദീകരിച്ചിട്ടുണ്ട്. ശാരീരിക ഉപദ്രവമോ പീഢനങ്ങളോ മാത്രമല്ല പരിവര്‍ത്തനത്തിനു അനന്തരാവകാശ നഷ്ടവും അവസരങ്ങളുടെ നഷ്ടവും ഉള്‍പ്പെടെയുള്ള പ്രായോഗിക പ്രത്യാഖാതങ്ങളും ഉണ്ടായേക്കാം.
ഐഎസ് വാഴ്ചക്കാലത്ത് ഇറാഖി ക്രിസ്ത്യാനികള്‍ക്ക് ജീവിതം വളരെ ഹാനികരമായിരുന്നു. ഐഎസ് ക്രിസ്ത്യന്‍ പ്രദേശങ്ങളിലെ പട്ടണങ്ങള്‍ നശിപ്പിച്ചു. ക്രിസ്ത്യാനികളെ നാടുകടത്തി.
കിണറുകളും മറ്റും നശിപ്പിച്ചു. എന്നാല്‍ തകര്‍ക്കപ്പെട്ട ജീവിതങ്ങളെ ഒന്നിപ്പിക്കാനും നഷ്ടപ്പെട്ടത് വീണ്ടെടുക്കാനും ക്രിസ്ത്യന്‍ പാരമ്പര്യം പുനഃസൃഷ്ടിക്കാനും ക്രൈസ്തവ ജീവിതം നിലനിര്‍ത്താനുമാണ് ഐസിസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എന്നിട്ടും പീഢനങ്ങള്‍ തുടരുകയാണെന്നും കിംഗ് പറയുന്നു.

