മത്തായിയുടെ സുവിശേഷത്തിലെ "മറഞ്ഞിരിക്കുന്ന രണ്ട് അദ്ധ്യായങ്ങള്‍ ‍'' കണ്ടെത്തിയെന്ന് ഗവേഷകര്‍

മത്തായിയുടെ സുവിശേഷത്തിലെ “മറഞ്ഞിരിക്കുന്ന രണ്ട് അദ്ധ്യായങ്ങള്‍ ‍” കണ്ടെത്തിയെന്ന് ഗവേഷകര്‍

Breaking News Middle East

മത്തായിയുടെ സുവിശേഷത്തിലെ “മറഞ്ഞിരിക്കുന്ന രണ്ട് അദ്ധ്യായങ്ങള്‍ ‍” കണ്ടെത്തിയെന്ന് ഗവേഷകര്‍

യെരുശലേം: 1500 വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ സുറിയാനി ബൈബിളില്‍ മറഞ്ഞിരിക്കുന്ന രണ്ട് അദ്ധ്യായങ്ങള്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍ ‍.

മത്തായിയുടെ സുവിശേഷത്തിലെ 11,12 അദ്ധ്യയങ്ങളാണ് അള്‍ട്രാ വയലറ്റ് രശ്മിയുടെ സഹായത്തോടെ തിരിച്ചറിഞ്ഞത്. വത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന പുരാതന ഗ്രന്ഥത്തിന്റെ കൈയ്യെഴുത്തു പ്രതിയില്‍ അള്‍ട്രാ വയലറ്റ് വെളിച്ചം പ്രയോഗിച്ചാണ് മറഞ്ഞിരിക്കുന്ന ഭാഗം കണ്ടെത്തിയതെന്നാണ് ഗവേഷകരുടെ വാദം.

പുരാതന സുറിയാനി ഭാഷയിലാണ് ബൈബിള്‍ ‍. ഇതിന്റെ സമ്പൂര്‍ണ്ണ വിവര്‍ത്തനം ഗവേഷകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മത്തായി 12-ാം അദ്ധ്യയത്തിന്റെ ഗ്രീക്ക് പതിപ്പില്‍ ശബത് ദിവസം ശിഷ്യന്മാര്‍ വിളഭൂമിയിലൂടെ സഞ്ചരിക്കുന്നതും ശബത്തില്‍ തെറ്റിച്ചു ധാന്യം കഴിക്കുന്നതുമാണ് വിവരിച്ചിരിക്കുന്നത്.

ശിഷ്യന്മാര്‍ വിശന്നിട്ടു ധാന്യത്തിന്റെ കതിര്‍ പറിച്ചു തിന്നു തുടങ്ങി. (12:1) എന്നായിരുന്നു വിവരണം. സുറിയാനി ഭാഷയില്‍ ഇത് ധാന്യത്തിന്റെ തലകള്‍ എടുത്ത് തിരുമ്മിക്കൊണ്ട് ഭക്ഷിക്കാന്‍ തുടങ്ങി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബൈബിളിന്റെ ആദ്യകാല വിവര്‍ത്തനങ്ങളെക്കുറിച്ചു സുപ്രധാന വിവരങ്ങള്‍ ഇത്തരം ഗ്രന്ഥങ്ങള്‍ നല്‍കുമെന്ന് ഗ്ളാസ്ഗോ സര്‍വ്വകലാശാലയിലെ ബൈബിള്‍ പുതിയ നിയമ പഠന കേന്ദ്രത്തിലെ ഡോ. ഗാരിക് അലന്‍ പറഞ്ഞു.

ഇത് ഇന്ന് അറിയപ്പെടുന്ന സുവിശേഷ വാക്യത്തില്‍നിന്ന് വ്യത്യസ്തമാണ്. അദ്ദേഹം പറഞ്ഞു. അള്‍ട്രാ വയലറ്റ് രശ്മികളുടെ സഹായത്തോടെ കാലപ്പഴക്കത്തില്‍ മറയുന്ന വാചകങ്ങള്‍ അള്‍ട്രാ വലറ്റ് പ്രകാശത്തില്‍ തിളങ്ങുന്നതാണ് പ്രതീക്ഷ.

മായിച്ചു കളഞ്ഞിട്ടു എഴുതിയ വാക്കുകള്‍ പോലും ഇങ്ങനെ വീണ്ടെടുക്കാമത്രെ. എത്ര തവണ വീണ്ടും ഉപയോഗിച്ചാലും യഥാര്‍ത്ഥ രചനകള്‍ പേപ്പറില്‍നിന്നും വീണ്ടെടുക്കാം. പഴയ സുറിയാനി പരിഭാഷയെ പെഷിത്ത എന്നാണ് വിളിക്കുന്നത്.