അസമില്‍ മതപരിവര്‍ത്തനത്തിനു ശ്രമിച്ചു എന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍

അസമില്‍ മതപരിവര്‍ത്തനത്തിനു ശ്രമിച്ചു എന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍

Breaking News India

അസമില്‍ മതപരിവര്‍ത്തനത്തിനു ശ്രമിച്ചു എന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍

വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമില്‍ പ്രാര്‍ത്ഥനയിലൂടെ ആളുകളെ മതം മാറ്റാന്‍ ശ്രമിച്ചു എന്ന ഗ്രാമവാസികളുടെ പരാതിയെത്തുടര്‍ന്ന് അദ്ധ്യാപകനായി ജോലി ചെയ്യുന്ന ഒരു ബാപ്റ്റിസ്റ്റ് പാസ്റ്ററെ കഴിഞ്ഞ ആഴ്ച അറസ്റ്റു ചെയ്തു.

ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍വന്ന അസം ഹീലിംഗ് (തിന്മ തടയല്‍) പ്രാക്ടീസ് ആക്ട് പ്രകാരം ആളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് സുഖപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്.

നിയമ നിര്‍മ്മാണം ആത്യന്തികമായി അസമില്‍ ക്രിസ്തുമതത്തിന്റെ വ്യാപനം നിയന്ത്രിക്കാനും തടസ്സപ്പെടുത്താനുമുള്ള ശ്രമമാണെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ ആരോപിക്കുന്നു.

അസമിലെ ഗോലിഘട്ട് ജില്ലയിലെ ബാപ്റ്റിസ്റ്റ് സമൂഹത്തിന്റെ ഭാഗവും പദ്മപൂര്‍ ഗ്രാമത്തിലെ താമസക്കാരനുമായ പ്രഞ്പുല്‍ ഭുയാന്‍ ആണ് അറസ്റ്റു ചെയ്യപ്പെട്ടത്.

അസമിലെ പുതിയ നിയമ പ്രകാരം ആദ്യമായി അറസ്റ്റു ചെയ്യപ്പെടുന്ന വ്യക്തിയായി പ്രഞ്പുല്‍ ഭുയാന്‍ സ്ഥാനം പിടിച്ചു. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് പാസ്റ്റര്‍ ഭുയാന്‍ സെക്ഷനുകളില്‍ കുട്ടികളോട് ബൈബിള്‍ പ്രസംഗിക്കുന്നതായി ഗ്രാമവാസികള്‍ കാണുകയും അവരുടെ കുട്ടികളെ പഠനത്തിനായി അദ്ദേഹത്തിന്റെ വീട്ടിലേക്കു വിടുന്നതു തടയുകയും ചെയ്തു.

രക്ഷിതാക്കള്‍ വില്ലേജ് പോലീസില്‍ പരാതി നല്‍കി. അസം ഹീലിംഗ് പ്രക്ടീസ് ആക്ട് പ്രകാരം പാസ്റ്റര്‍ ഭുയാനെ അറസ്റ്റു ചെയ്തു.

രോഗശാന്തി നിയമനിര്‍മ്മാണത്തിന്റെ സെക്ഷന്‍ 6 (എ) പ്രകാരം ആക്ടിലെ വ്യവസ്ഥകളോ അതിന്റെ നിയമങ്ങളോ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും കുറ്റം തെളിയിക്കപ്പെട്ടാല്‍ ആദ്യത്തെ കുറ്റത്തിനു ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷയും അല്ലെങ്കില്‍ 50,000 രൂപയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.