യഹൂദ കൂട്ടക്കൊല കുറ്റവാളി അഡോള്‍ഫ് എയ്ച്ച്മാനെ തൂക്കിലേറ്റിയ ആരാച്ചാര്‍ അന്തരിച്ചു
ഏകദേശം 60 ലക്ഷം യഹൂദന്മാരെ കൊലപ്പെടുത്തിയ കുപ്രസിദ്ധ ഹോളോകോസ്റ്റിന്റെ ഉത്തരവാദികളില്‍ ഒരാളായിരുന്ന അഡോള്‍ഫ് എയ്ച്ച്മാനെ കൊന്ന ആര്‍ച്ചാര്‍ ഷാലോം നഗര്‍ (86) അന്തരിച്ചതായി യിസ്രായേല്‍ സ്ഥിരീകരിച്ചു.
നാസി ഉന്മൂല ക്യാമ്പുകളിലേക്ക് യഹൂദരെ നാടുകടത്തുന്നതിനുള്ള ലോജിസ്റ്റിക്സും ഗതാഗതവും കൈകാര്യം ചെയ്യുന്നതിലും പ്രവര്‍ത്തനക്ഷമമാക്കുന്നതിലും അയാള്‍ ഒരു പ്രധാന വ്യക്തിയായിരുന്നു.
1960-ല്‍ യിസ്രായേല്‍ രഹസ്യാന്വേഷക വിഭാഗമായ മൊസാദിന്റെ പിടിയിലായി. റിക്കാര്‍ഡോ ക്ളെമെന്‍ എന്ന പേരില്‍ ഒളിച്ചു താമസിച്ചിരുന്ന എയ്ച്ച്മാനെ രഹസ്യ ഓപ്പറേഷനിലൂടെ യിസ്രായേലിലേക്കു കൊണ്ടുപോയി.
യിസ്രായേലിലെ ന്യായാധിപന്മാരെ അഡോള്‍ഫ് എയ്ച്ച്മാനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ ഞാന്‍ ഇവിടെ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍, ഞാന്‍ ഒറ്റയ്ക്കല്ല നില്‍ക്കുന്നത് എനിക്കൊപ്പം ആറ് ദശലക്ഷം കുറ്റാരോപിതര്‍ ഉണ്ട്.
എയ്ച്ച്മാന്റെ വിചാരണയുടെ തുടക്കത്തില്‍ അറ്റോര്‍ണി ജനറല്‍ ഗിഡിയന്‍ ഹൌസ്നര്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു.
യിസ്രായേല്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച നഗര്‍ ശേഷം യിസ്രായേലിന്റെ ജയില്‍ സേവനത്തില്‍ ചേരുകയും റാംലെ ജയിലില്‍ എയ്ച്ച്മാന്റെ പേഴ്സണല്‍ ഗാര്‍ഡായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
തടവുകാരന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ന്നാല്‍ അത് രുചിച്ചു നോക്കുന്നതും നഗര്‍ ആയിരുന്നു. 1961-ല്‍ യെരുശലേമില്‍ ആരംഭിച്ച അദ്ദേഹത്തിന്റെ വിചാരണയെത്തുടര്‍ന്ന് കോടതി എയ്ച്ച്മാനെ വധശിക്ഷയ്ക്കു വിധിക്കുകയും നഗര്‍ വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു.
ആധുനിക യിസ്രായേലിന്റെ ചരിത്രത്തില്‍ ഒരു കോടതി വധശിക്ഷയ്ക്കു ഉത്തരവിട്ട ഒരേയൊരു സംഭവമായിരുന്നു അത്.
1962 ജൂണ്‍ 1-ന് റാംലെ ജയിലില്‍ എയ്ച്ച്മാനെ തൂക്കിലേറ്റി. പ്രതികാര ബുദ്ധിയുള്ള നാസികള്‍ നഗറിനെ കൊല്ലാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരം യിസ്രായേല്‍ മറച്ചുവച്ചു.
നാല്‍പ്പത്തി രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 2004 മെയ്മാസത്തില്‍ ശാലോം നഗര്‍ തന്റെ മൌനം വെടിഞ്ഞ് ഒരു ജര്‍മ്മന്‍ ടിവിക്ക അഭിമുഖം നല്‍കിയത് വാര്‍ത്തയായിരുന്നു.
യെമന്‍ യഹൂദനായിരുന്ന നഗര്‍ യിസ്രായേലിലേക്ക് കുടിയേറിയപ്പോള്‍ വധശിക്ഷ നടപ്പാക്കാന്‍ യാദൃശ്ചികമായി തന്നെ തിരഞ്ഞെടുത്തുവെന്ന് ഇദ്ദേഹം വെളിപ്പെടുത്തുകയായിരുന്നു.
പിന്നീട് കുറച്ചുകാലം നഗര്‍ പേടിയോടെയാണെങ്കിലും ഒരു യഹൂദ മതവിശ്വാസിയാകുകയും കിര്യത്ത് അര്‍ബയിലെ വെസ്റ്റ് ബാങ്ക് സെറ്റില്‍മെന്റിലേക്കു താമസം മാറുകയായിരുന്നു.

