ഭൂമിയിലെ ശുദ്ധ ജലത്തിന്റെ അളവ് കുറയുന്നതായി പഠനം

ഭൂമിയിലെ ശുദ്ധ ജലത്തിന്റെ അളവ് കുറയുന്നതായി പഠനം

Breaking News Europe USA

ഭൂമിയിലെ ശുദ്ധ ജലത്തിന്റെ അളവ് കുറയുന്നതായി പഠനം

വാഷിംഗ്ടണ്‍: ഭൂമിയിലെ ശുദ്ധ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി പഠനത്തില്‍ കണ്ടെത്തല്‍.

നാസ-ജര്‍മ്മന്‍ സാറ്റലൈറ്റ് ഡാറ്റാ ഉപയോഗിച്ചുള്ള പുതിയ പഠനമാണ് മെയ് 2014 മുതല്‍ ഭൂമിയുടെ ശുദ്ധ ജല ശ്രോതസ്സുകളില്‍ അമ്പുരിപ്പിക്കുന്ന ഇടിവ് കണ്ടെത്തിയത്.

ഗ്രഹത്തിന്റെ ഭൂഖണ്ഡങ്ങള്‍ നീണ്ട വരണ്ട ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നാണ് സര്‍വ്വേസ് ഇന്‍ ജിയോഫിസിക്സില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത് ആഗോള ജല സുരക്ഷയേക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു. 2015 മുതല്‍ 2023 വരെ ഉപരിതല ജലവും ഭൂഗര്‍ഭ ജലാശയങ്ങളും ഉള്‍പ്പെടെ കരയില്‍ സംഭരിച്ചിരിക്കുന്ന ശുദ്ധ ജലത്തിന്റെ ശരാശരി അളവ് 2002- 2014-ലെ ശരാശരിയേക്കാള്‍ 290 ക്യുബിക് മൈല്‍ കുറവായിരുന്നു.

ബ്രസീലിലെ കൂടുതല്‍ വരള്‍ച്ചയോടെയാണ് ഈ ഇടിവ് ആരംഭിച്ചത്. തുടര്‍ന്ന് ഒന്നിലധികം ഭൂഖണ്ഡങ്ങളിലുടനീളം വലിയ വരള്‍ച്ചയുണ്ടായി.

നിരന്തരമായ ജലശോഷണത്തിന് കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന കാരണമാണെന്ന് സംശയിക്കുന്നു. ആഗോള താപനം അന്തരീക്ഷത്തിലെ ജല ബാഷ്പത്തിന്റെ അംശം വര്‍ദ്ധിപ്പിക്കുന്നു.

ഇത് കൂടുതല്‍ തീവ്രമായ മഴയ്ക്ക് കാരണമാകുന്നു. മഴയ്ക്കിടെയുള്ള വരണ്ട കാലങ്ങള്‍ മണ്ണിനെ ഫലപ്രദമായി വെള്ളം ആഗീരണം ചെയ്യുന്നതില്‍നിന്ന് തടയുകയും ഭൂഗര്‍ഭ ജല നികത്തല്‍ കുറയ്ക്കുകയും ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.