ചിരട്ട വെള്ളത്തിലിട്ട് തിളപ്പിച്ചാല്‍ ഗുണങ്ങള്‍ ഏറെ
എല്ലാ വീടുകളുടെയും അടുക്കളയില്‍ കാണുന്ന ഒന്നാണ് തേങ്ങ. തേങ്ങ ചിരകിയ ശേഷം ചിരട്ട അടുപ്പില്‍ കത്തിക്കാറാണ് പതിവ്. ചിലര്‍ ക്രാഫ്റ്റ് വര്‍ക്കുകള്‍ക്കായും ചിരട്ടകള്‍ ഉപയോഗിക്കാറുണ്ട്.
എന്നാല്‍ ചിരട്ടയില്‍ ഒളിഞ്ഞിരിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നുള്ള കാര്യം ഇന്നും പലര്‍ക്കും അറിയില്ല എന്നാണ് വസ്തുത. പ്രമേഹത്തിനും കൊളസ്ട്രോളിനും നല്ല ഒരു മരുന്നാണ് ചിരട്ടയിട്ട് തിളപ്പിച്ച വെള്ളം.
ഇതു മാത്രമല്ല രക്തത്തിലെ ഷുഗറിനെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ചിരട്ടയിലെ നാരുകള്‍ സമ്പുഷ്ടമാണ്. ചിരട്ടവെന്തവെള്ളം കുടിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന വിദഗ്ദ്ധര്‍ പറയുന്നു.
ടൈപ്പ് 2 പ്രമേഹത്തിനും ഇത് നല്ലൊരു പ്രതിവിധിയാണ്. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ചിരട്ട വെള്ളം നല്ലതാണ്. ചിരട്ടവെള്ളം തയ്യാറാക്കാനായി ശുദ്ധമായ ഒരു ലിറ്റര്‍ വെള്ളം എടുക്കുക.
ഇതില്‍ ഒരു മുഴുവന്‍ തേങ്ങാ ചിരട്ട പൊട്ടിച്ച് ഇടത്തരം കഷണങ്ങളാക്കി ഇടണം. ഇത് 10 മിനിറ്റ് തിളപ്പിച്ച ശേഷം ഊറ്റിയെടുത്ത് കുടിക്കാം.
വെള്ളം ചെറുതായി ചുവപ്പു നിറമാകുന്നതുവരെ തിളപ്പിക്കണം. എന്നിട്ട് ചെറു ചൂടില്‍ കുടിക്കാവുന്നതാണ്. രാവിലെ വെറും വയറ്റിലും ദിവസം മുഴുവനും പല സമയങ്ങളിലായി കുടിക്കാവുന്നതാണ്.

