'യെരുശലേം ശാശ്വത അവിഭക്ത തലസ്ഥാനം': ഇവിടെ പുതിയ കോണ്‍സുലേറ്റുകള്‍ അനുവദിക്കില്ല

‘യെരുശലേം ശാശ്വത അവിഭക്ത തലസ്ഥാനം’: ഇവിടെ പുതിയ കോണ്‍സുലേറ്റുകള്‍ അനുവദിക്കില്ല

Asia Breaking News Middle East

‘യെരുശലേം ശാശ്വത അവിഭക്ത തലസ്ഥാനം’: ഇവിടെ പുതിയ കോണ്‍സുലേറ്റുകള്‍ അനുവദിക്കില്ല

യെരുശലേം: യിസ്രായേല്‍ അതിന്റെ ശാശ്വത അവിഭക്ത തലസ്ഥാനമായി കണക്കാക്കുന്ന യെരുശലേമില്‍ എംബസികള്‍ ഒഴികെയുള്ള പുതിയ നയതന്ത്ര ദൌത്യങ്ങള്‍ അനുവദിക്കില്ലെന്ന് യിസ്രായേല്‍ പാര്‍മമെന്റായ നെസ്റ്റ് ചൊവ്വാഴ്ച തീരുമാനിച്ചു.

അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്റെ ഭരണത്തിന്‍ കീഴിലുള്ള അമേരിക്കയാണ് തങ്ങളുടെ എംബസി യെരുശലേമിലേക്കു മാറ്റിയ ആദ്യത്തെ പാശ്ചാത്യ രാഷ്ട്രം.

പുതിയ കോണ്‍സലേറ്റുകള്‍ അനുവദിക്കാത്തതിനാല്‍ തലസ്ഥാനത്ത് കൂടുതല്‍ എംബസികള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബില്ലിന് ചൊവ്വാഴ്ച നിയമ നിര്‍മ്മാതാക്കള്‍ 7-നെതിരെ 29 വോട്ടുകള്‍ക്ക് പാസ്സാക്കി.

ഏറ്റവും പുതിയ നിയമ നിര്‍മ്മാണം അടിസ്ഥാന നിയമം: യെരുശലേം, യിസ്രായേലിന്റെ തലസ്ഥാനം എന്ന ഭേദഗതിയാണ്. എന്നിരുന്നാലും യിസ്രായേല്‍ തലസ്ഥാനത്ത് നിലവിലുള്ള കോണ്‍സുലേറ്റുകള്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര ദൌത്യങ്ങളുടെ കേന്ദ്രങ്ങളെ ഈ നിയമം ബാധിക്കക്കില്ലെന്ന് യിസ്രായേല്‍ വൃത്തങ്ങള്‍ അറിയിച്ചു.

യെരുശലേമിലെ നയതന്ത്ര എംബസികള്‍ യിസ്രായേല്‍ രാജ്യത്തിനു അംഗീകൃത സംസ്ഥാനങ്ങളില്‍ ഒന്നായിരിക്കണമെന്നും യഹൂദ രാഷ്ട്രവുമായി നയതന്ത്ര ഉടമ്പടികള്‍ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. കൂടുതല്‍ എംബസികളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

ഇപ്പോള്‍ യെരുശലേമില്‍ 8 രാജ്യങ്ങള്‍ കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. അവയില്‍ പലതും യിസ്രായേലിലേക്കുള്ള നയതന്ത്ര ദൌത്യങ്ങളല്ല മറിച്ച് അവര്‍ പലസ്തീനെ പിന്തുണയ്ക്കുന്നവയാണ്. അതുകൊണ്ടാണ് യിസ്രായേല്‍ കര്‍ശനമായ നിയമം കൊണ്ടുവന്നത്.

നിലവില്‍ യിസ്രായേലിന്റെ തലസ്ഥാനം ടെല്‍ അവീവാണ്. യഹൂദ ചരിത്രത്തിലും ബൈബിളിലും യിസ്രായേലിന്റെ തലസ്ഥാനം പുരാതന യെരുശലേം ആണ്. ഭാവിയിലും യെരുശലേം തന്നെയായിരിക്കും. അതിനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്.

യെരുശലേം യിസ്രായേലിന്റെ നിയന്ത്രണത്തിലാണെങ്കിലും രാജ്യാന്തര സമൂഹം ഇത് അംഗീകരിച്ചിട്ടില്ല. ഇന്ന് യിസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തിലെ കാതലായ തര്‍ക്കങ്ങളില്‍ പ്രശ്നം യെരുശലേമിനെ സംബന്ധിച്ചാണ്.

1967-ലെ ആറ് ദിന യുദ്ധത്തില്‍ യിസ്രായേല്‍ പിടിച്ചെടുത്ത കിഴക്കന്‍ യെരുശലേമാണ് വിവാദങ്ങളുടെ കേന്ദ്ര സ്ഥാനത്ത്. പലസ്തീന്‍കാര്‍ കിഴക്കന്‍ യെരുശലേം തങ്ങളുടെ തലസ്ഥാനമാണെന്നു അവകാശപ്പെടുന്നു.

എന്നാല്‍ ഭാവിയില്‍ യെരുശലേം യിസ്രായേലിനു സ്വന്തമാകുമെന്നും തലസ്ഥാന നഗരിയായി ഇത് ലഭിക്കുമെന്നും പ്രവചനം ഉണ്ട്. ഇത് സംഭവിക്കാന്‍ പോവുകയാണ്.

കര്‍ത്താവിന്റെ വരവിനുശേഷം യെരുശലേമിനെ കേന്ദ്രീകരിച്ച് ചില സംഭവ വികാസങ്ങള്‍ ഉണ്ടാകും. അതിനുള്ള സൂചനയാണ് ഇപ്പോള്‍ നടന്നു വരുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.