ക്രിസ്തുവിശ്വാസത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ മുസ്ളീം ബന്ധുക്കളുടെ മൂന്നാമത്തെ ആക്രമണം
സൊമാലിയായില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായ യുവാവിനെ വിശ്വാസത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ പരാജയപ്പെട്ട ബന്ധുക്കളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ സൊമാലിയയിലെ ക്രിസ്മോയില്‍ ലോവര്‍ ജുബ മേഖലയിലെ ഒരു ചെറു പട്ടണത്തില്‍ താമസക്കാരനായ മുഹമ്മദ് അബ്ദുള്ളയ്ക്കാണ് തന്റെ ബന്ധുക്കളില്‍നിന്ന് ക്രൂരമായ ആക്രമണങ്ങളുണ്ടായത്.
ഒക്ടോബര്‍ 5-ന് അബ്ദുള്ള തന്റെ വീട്ടില്‍ വാതില്‍ അടച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ 4 ബന്ധുക്കള്‍ മുറ്റത്തു നില്‍ക്കുന്നത് കണ്ട് ഞെട്ടി.
അവര്‍ അബ്ദുള്ളയെ ചോദ്യം ചെയ്യുകയും മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
നീ എന്തിനാണ് മുസ്ളീം രീതിയില്‍നിന്ന് വ്യത്യസ്തനായി പ്രാര്‍ത്ഥിക്കുന്നത് എന്നു ചോദിച്ചായിരുന്നു ആക്രമണം. അതിനു മറുപടിയായി എന്റെ പ്രാര്‍ത്ഥന എനിക്കും എന്റെ കര്‍ത്താവായ യേശുവിനും തമ്മിലുള്ള ഒരു രഹസ്യമായ സംസാരമാണ്.
അത് എന്തിനു പരസ്യമാക്കണം എന്നു മറുപടി നല്‍കി. പ്രകോപിതരായവര്‍ ക്രിസ്തുവിശ്വാസത്തില്‍നിന്നും എത്രയും പെട്ടന്ന് പിന്മാറണമെന്ന് പറഞ്ഞപ്പോള്‍ അബ്ദുള്ള എന്നെ രക്ഷിച്ച യേശു എന്നെ അറിയുന്നു.
ഞാന്‍ അവനെ തള്ളിക്കളയില്ല എന്ന് തറപ്പിച്ച് പറഞ്ഞു. വീണ്ടും അവര്‍ വെട്ടി പരിക്കേല്‍പ്പിച്ചു. അബ്ദുള്ളയെ കഴിഞ്ഞ സെപ്റ്റംബറിലും മെയ്മാസത്തിലും സമാനമായ രീതിയില്‍ അവര്‍ ആക്രമിച്ചിരുന്നു.
തന്റെ വിശ്വാസത്തില്‍ ഭാര്യയും മക്കളും ഉറച്ചു നില്‍ക്കുന്നു. ക്രിസ്തുവിനെ വിശ്വസിച്ചിട്ട് ഏതാനം മാസങ്ങളേ ആയിട്ടുള്ളു. താനും ഭാര്യയും വീട്ടില്‍ പ്രാര്‍ത്ഥനയും ആരാധനയും നടത്തുന്നത് പലപ്പോഴും രഹസ്യമായാണ്. ഇവര്‍ക്കുവേണ്ടി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

