ഹിസ്ബുള്ളയുടെ റോക്കറ്റ് ആയുധപ്പുരയുടെ 70 ശതമാനം നശിപ്പിച്ചു; 2000 ഭീകരരെ ഇല്ലാതാക്കിയതായി യിസ്രായേല്‍

ഹിസ്ബുള്ളയുടെ റോക്കറ്റ് ആയുധപ്പുരയുടെ 70 ശതമാനം നശിപ്പിച്ചു; 2000 ഭീകരരെ ഇല്ലാതാക്കിയതായി യിസ്രായേല്‍

Asia Breaking News Middle East

ഹിസ്ബുള്ളയുടെ റോക്കറ്റ് ആയുധപ്പുരയുടെ 70 ശതമാനം നശിപ്പിച്ചു; 2000 ഭീകരരെ ഇല്ലാതാക്കിയതായി യിസ്രായേല്‍

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 8-ന് തീവ്രവാദ സംഘടന വടക്കന്‍ യിസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ തുടങ്ങിയ ശേഷം ഹിസ്ബുള്ളയുടെ പോരാട്ട വീര്യം അതിന്റെ യഥാര്‍ത്ഥ ശക്തിയുടെ 30 ശതമാനമായി കുറഞ്ഞുവെന്ന് യിസ്രായേല്‍ പ്രതിരോധ സേന ഐഡിഎഫ് പറയുന്നു.

സെപ്റ്റംബറില്‍ ലെബനനിലെ ഗ്രൌണ്ട് ഓപ്പറേഷന്‍ ആരംഭിച്ചതിനുശേഷം ഏകദേശം 1200 ഹിസ്ബുള്ള ഭീകരരെ ഐഡിഎഫ് വധിച്ചു. യുദ്ധം ആരംഭിച്ചശേഷം ആകെ 2000 ആയി ഉയര്‍ത്തി.

നൂറുകണക്കിനു ആയുധ ഡിപ്പോകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ടാങ്ക് വിരുദ്ധ സ്ഫോടനങ്ങള്‍, തീവ്രവാദ ഇന്‍ഫ്രാസ്ട്രക്ചര്‍, കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് എന്നിവയുള്‍പ്പെടെ ഏകദേശം 3200 ഹിസ്ബുള്ള ലക്ഷ്യങ്ങള്‍ യുദ്ധ സമയത്ത് ആക്രമിച്ചതായും ഐഡിഎഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ള ഹിസബുള്ളയുടെ നേതൃത്വത്തെ ഇല്ലാതാക്കിയത് വലിയ തോതിലുള്ള റോക്കറ്റ് ആക്രമണത്തിനുള്ള പദ്ധതികളെ കാര്യമായി തടസ്സപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

മരിച്ചവരില്‍ 7 ബ്രിഗേഡ് ലെവല്‍ കമാര്‍ഡര്‍മാരും 21 ബറ്റാലിയന്‍ കമാന്‍ഡര്‍മാരും രണ്ട് ഡസനോളം കമ്പനി കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്നു.

ദീര്‍ഘകാല സ്ഥിരത ഉറപ്പാക്കുന്നതിനും ഭാവിയിലെ ആക്രമണങ്ങള്‍ തടയുന്നതിനും ഹിസ്ബുള്ളയുടെ അടിസ്ഥാന സൌകര്യങ്ങള്‍ പൊളിച്ച് പ്രദേശം സുരക്ഷിതമാക്കുന്നത് നിര്‍ണായകരമാണെന്ന് യിസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ ഊന്നിപ്പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.