യെരുശലേമിന്റെ സമാധാനത്തിനായുള്ള ഐക്യദാര്‍ഢ്യ യാത്ര; വിദേശ പാസ്റ്റര്‍മാര്‍ പങ്കെടുക്കും
യെരുശലേം: സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 10 വരെ യിസ്രായേലില്‍ നടക്കുന്ന യെരുശലേമിന്റെ സമാധാനത്തിനായുള്ള ഐക്യധാര്‍ഢ്യ യാത്ര 20-ാം വാര്‍ഷികത്തോടനുബന്ധിച്ചു വിദേശരാജ്യങ്ങളില്‍നിന്നുള്ള പാസ്റ്റര്‍മാരും ഇത്തവണ പങ്കെടുക്കുന്നു.
അമേരിക്ക, ബ്രിട്ടന്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഡസന്‍ കണക്കിനു ക്രിസ്ത്യന്‍ സഭാ പാസ്റ്റര്‍മാരാണ് യിസ്രായേല്‍ സന്ദര്‍ശിക്കുന്നതെന്ന് സംഘാടകരായ ഈഗിള്‍സ് വിംഗ്സ് എന്ന സംഘടനയുടെ നേതാക്കള്‍ പറഞ്ഞു.
25 വര്‍ഷത്തിലേറെയായി ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും ഇടയില്‍ പാലം പണിയുന്നതിനാല്‍ ഈ യാത്ര അതിന്റെ നിലവിലുള്ള ദൌത്യത്തിന്റെ ഭാഗമാണെന്ന് ഈഗിള്‍ വിംഗ്സ് പറഞ്ഞു.
ഒക്ടോബര്‍ 6-ന് യെരുശലേമില്‍ പ്രധാന പ്രാര്‍ത്ഥനാ ദിന പരിപാടി നടക്കുമെന്നും ഗോഡ് ടിവി ചാനല്‍ അത് ലോകമെമ്പാടും പ്രക്ഷേപണം ചെയ്യും. ഒത്തു ചേരലില്‍ ഐക്യദാര്‍ഢ്യ യാത്രയിലെ 30 പാസ്റ്റര്‍മാരെ “വാച്ച് മാന്‍ ഓണ്‍ ദി വാള്” ആയി കമ്മീഷന് ചെയ്യും.
യിസ്രായേലിനൊപ്പം നില്‍ക്കാനും യഹൂദ വിരുദ്ധതയെ ചെറുക്കുവാനുമുള്ള അവരുടെ ആജീവനാന്ത പ്രതിബദ്ധതയെ ആദരിക്കുകയുമാണ് ലക്ഷ്യമെന്നും ഈഗിള്‍സ് വിംഗ്സ് പറഞ്ഞു.

