ഉയര്‍ന്ന ബിപി നിശ്ശബ്ദനായ കൊലയാളിയെന്ന് വിദഗ്ദ്ധര്‍

ഉയര്‍ന്ന ബിപി നിശ്ശബ്ദനായ കൊലയാളിയെന്ന് വിദഗ്ദ്ധര്‍

Breaking News Health

ഉയര്‍ന്ന ബിപി നിശ്ശബ്ദനായ കൊലയാളിയെന്ന് വിദഗ്ദ്ധര്‍

ഉയര്‍ന്ന ബിപി അഥവാ രക്ത സമ്മര്‍ദ്ദം പലപ്പോഴും നാം അത്ര കാര്യമാക്കാറില്ല. എന്നാല്‍ ഇത് നിശ്ശബ്ദനായ കൊലയാളി ആണെന്നുള്ള കാര്യം മറക്കരുതെന്നും കാര്യമായിട്ടുതന്നെ എടുക്കുന്നുവെന്നുമാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന ഉപദേശം.

ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നതിനു കാരണമായ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നത് ബിപി തന്നെയാണ്.

ബിപി അനിയന്ത്രിതമാകുമ്പോള്‍ അബോധാവസ്ഥയിലാവുക, ഓര്‍മ്മക്കുറവ്, ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കയ്ക്കുണ്ടാകുന്ന തകരാറുകള്‍ എന്നിവയിവേക്ക് നയിച്ചേക്കാം. ഇതിനെ പ്രതിരോധിക്കാന്‍ നാം തന്നെ തീരുമാനിക്കണം.

കൊഴുപ്പും പഞ്ചസാരയുമടങ്ങിയ ഭക്ഷണം കഴിവതും കുറച്ചു വയ്ക്കണം. ചുവന്ന ഇറച്ചികള്‍, എണ്ണയില്‍ വറുത്തു പൊരിച്ച വിഭവങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, കൃത്രിമ പാനീയങ്ങള്‍, അച്ചാര്‍, പപ്പടം, ഉപ്പ് അധികമുള്ള ഭക്ഷണങ്ങള്‍ എന്നിവ പതിവായി കഴിക്കരുത്.

ബിപി നിയന്ത്രിക്കാന്‍ പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഇലക്കറികള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, തക്കാളി, വാഴപ്പഴം, തണ്ണിമത്തന്‍ അണ്ടിപ്പരിപ്പുകള്‍, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങള്‍, വ്യായാമത്തിന്റെ കുറവുകള്‍, മാനസിക സമ്മര്‍ദ്ദം എന്നിവ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റെ കാരണങ്ങളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.