70 രാജ്യങ്ങളിലായി 7 ലക്ഷം തടവുകാരിലേക്ക് സുവിശേഷം എത്തിക്കാന്‍ മിഷന്‍ സംഘടനകള്‍

70 രാജ്യങ്ങളിലായി 7 ലക്ഷം തടവുകാരിലേക്ക് സുവിശേഷം എത്തിക്കാന്‍ മിഷന്‍ സംഘടനകള്‍

Breaking News Europe

70 രാജ്യങ്ങളിലായി 7 ലക്ഷം തടവുകാരിലേക്ക് സുവിശേഷം എത്തിക്കാന്‍ മിഷന്‍ സംഘടനകള്‍

വാഷിംഗ്ടണ്‍: ജയിലുകളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രണ്ട് പ്രമുഖ ക്രിസ്ത്യന്‍ സംഘടനകള്‍ സംയുക്തമായി ലക്ഷക്കണക്കിനു തടവുകാരോടും അവരുടെ കുടുംബാംഗങ്ങളോടും യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കിടാന്‍ തീരുമാനമായി.

അടുത്ത 5 വര്‍ഷങ്ങളില്‍ 70 രാജ്യങ്ങളിലായി കുറഞ്ഞത് 7 ലക്ഷം തടവുകാരിലേക്കും പതിനായിരക്കണക്കിനു കുടുംബങ്ങളിലേക്കും സുവിശേഷം എത്തിക്കിവാനുള്ള ദൌത്യവുമായി യു.എസ്. ആസ്ഥനമായുള്ള പ്രിസണ്‍ ഫെലോഷിപ്പ് ഇന്റര്‍നാഷണലും (പിഎഫ്ഐ) ഫെയ്ത്ത് കംസ് ബൈ ഹിയറിംഗും അറിയിച്ചു.

2029 ഓടെ 90,000 ഓഡിയോ, വീഡിയോ ബൈബിളുകള്‍ വിതരണം ചെയ്യുന്ന പിഎഫ്ഐയുടെ പ്രോഗ്രാമുകളായ ദി പ്രിസണേഴ്സ് വേ (ടിഎല്‍ഡബ്ളിയു), പ്രോമിസ് പാത് എന്നിവയില്‍ പങ്കെടുക്കാന്‍ ജയില്‍ അന്തേവാസികളെയും അവരുടെ പ്രിയപ്പെട്ടവരെയും ക്ഷണിക്കും.

നിരക്ഷരതയുടെയും വൈദ്യുതി ലഭ്യതയുടെയും ഇടയ്ക്കിടെയുള്ള തടസ്സങ്ങളെ ചെറുക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ടിഎല്‍ഡബ്ളിയു പ്രോഗ്രാം ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷത്തിലൂടെ ഓഡിയോ വീഡിയോ ബൈബിളുകള്‍ വഴി തടവുകാരെ നയിക്കുന്നു.

ഓരോ തടവുകാരന്റെയും ഹൃദയഭാഷയില്‍ സുവിശേഷത്തിന്റെ ഉയര്‍ന്ന നിലവാരമുള്ള നിര്‍മ്മാണങ്ങളിലൂടെ പിഎഫ്ബി കൂട്ടിച്ചേര്‍ത്തു ഉപയോഗിക്കുന്ന ഉപകരണം സൌരോര്‍ജ്ജം വഴി ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും. പ്രത്യേകിച്ച് എത്തിച്ചേരാന്‍ പ്രയാസമുള്ള ദരിദ്ര ജയിലുകളിലും രാജ്യങ്ങളിലും യേശുക്രിസ്തുവിന്റെ സുവാര്‍ത്ത ലഭ്യമാക്കപ്പെടും.

പിഎഫ്ഐയുടെ സ്ഥിതി വിവരണ കണക്കുകള്‍ പ്രകാരം 2021 മുതല്‍ ഏതാണ്ട് 34000 തടവുകാര്‍ ടിഎല്‍ ഡബ്ളിയുവില്‍നിന്ന് തിരുവചനത്തില്‍ ബിരുദം നേടിയിട്ടുണ്ട്.

തടവുകാരുടെ കുടുംബങ്ങളുമായി ദൈവവചനം പങ്കുവെയ്ക്കുന്നതിന് അവരുടെ പങ്കാളിത്തം വളരെയധികം വിപുലീകരിച്ചു. അവരുടെ വിശപ്പും തിരുവെഴുത്തുകളില്‍ ഏര്‍പ്പെടാനുള്ള ആഗ്രഹവും നിരീക്ഷിച്ചു.

സംഘടനകള്‍ പറയുന്നു. 70 രാജ്യങ്ങളിലെ 7 ലക്ഷം തടവുകാര്‍ക്ക് ടിഎല്‍ഡബ്ളിയുവില്‍നിന്ന് ബിരുദം നേടാനുള്ള അവസരമാണ് ലക്ഷ്യമിടുന്നതെന്ന് പിഎഫ്ഐ പറഞ്ഞു.

പിഎഫ്ഐ 1979 മുതല്‍ തടവുകാരെയും അവരുടെ കുടുംബങ്ങളെയും സുവിശേഷീകരിക്കുന്നു. 1972-ല്‍ സ്ഥാപിതമായ ഫെയ്ത്ത് കംസ് ബൈ ഹിയറിംഗ് ലോക ഭാഷകളില്‍ ഓഡിയോ ബൈബിളുകളും സുവിശേഷ സിനിമകളും നല്‍കി വരുന്നു.

2033-ഓടെ ആവശ്യമുള്ള എല്ലാ ഭാഷകളിലും ദൈവവചനം സൌജന്യമായി എത്തിക്കാനുള്ള ലക്ഷ്യത്തിലാണ്.