നദിയില്‍ മുങ്ങിത്താണ പിതാവിനെയും മക്കളെയും രക്ഷിച്ചു: നല്ല ശമര്യാക്കാരന്‍ ദൈവത്തിനു മഹത്വം നല്‍കുന്നു

നദിയില്‍ മുങ്ങിത്താണ പിതാവിനെയും മക്കളെയും രക്ഷിച്ചു: നല്ല ശമര്യാക്കാരന്‍ ദൈവത്തിനു മഹത്വം നല്‍കുന്നു

Breaking News USA

നദിയില്‍ മുങ്ങിത്താണ പിതാവിനെയും മക്കളെയും രക്ഷിച്ചു: നല്ല ശമര്യാക്കാരന്‍ ദൈവത്തിനു മഹത്വം നല്‍കുന്നു

കൊളറാഡോ: യു.എസില്‍ നദിയില്‍ കയാക്കിംഗ് നടത്തുന്നതിനിടയില്‍ കുത്തൊഴുക്കില്‍ മുങ്ങിത്താണ പിതാവിനെയും രണ്ടു ആണ്‍മക്കളെയും അവസരോചിതമായ ഇടപെടലില്‍ 3 പേര്‍ രക്ഷപെടുത്തി.

രക്ഷപെടുത്തിയവര്‍ സംഭവത്തിന്റെ സകല മഹത്വവും കര്‍ത്താവിനു നല്‍കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പടിഞ്ഞാറന്‍ യു.എസിലെ ഉട്ടായിലെ മോവാബി നഗരത്തിനു സമീപമുള്ള കൊളറാഡോ നദിയിലാണ് സംഭവം നടന്നത്. ഒരു പിതാവും 8-ഉം 10-ഉം വയസുള്ള രണ്ട് ആണ്‍മക്കളുമായി കയാക്കിംഗ് നടത്തുകയായിരുന്നു.

തുഴച്ചിലിനിടയില്‍ മൂവരും വെള്ളത്തില്‍ വീണു. കുട്ടികള്‍ രണ്ടും വെള്ളത്തില്‍ മുങ്ങി. ഈ സമയം എറിക് ഒഡെന്റല്‍ സുഹൃത്ത് ഗാര്‍ലൌസ്മാനും അല്‍പം അകലെ ഗിയര്‍ ചങ്ങാടത്തില്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. ലൌസ്മാന്‍ തന്റെ ഗിയര്‍ ഇടുമ്പോള്‍ ഒഡെന്റര്‍ സ്വാഭാവികമായി ദൂരത്തേക്കു നോക്കുവാനിടയായി.

ഒരു മനുഷ്യനും രണ്ടു കുട്ടികളുമടങ്ങുന്ന കയാക് മറിഞ്ഞു കുട്ടികള്‍ താഴെക്ക് ഒഴുകുന്നതു കണ്ടു. ആണ്‍കുട്ടികളിലൊരാള്‍ സഹായത്തിനായി നിലവിളിക്കുന്നുണ്ടായിരുന്നു.

ഇവരില്‍ ഒരാളുടെ ലൈഫ് ജാക്കറ്റ് ഇട്ടത് ശരിയായ രീതിയിലല്ലാത്തതിനാല്‍ ശരീരം വെള്ളത്തിനടയിലും മറ്റൊരാളിന്റെ ജാക്കറ്റ് വലിയതായതിനാല്‍ രക്ഷപെടാനുള്ള സാഹചര്യവും ഇല്ലായിരുന്നു.

ഉടന്‍തന്നെ ഇരുവരും അവിടേക്കു കുതിച്ചു. ലൌസ്മാന്‍ വെള്ളത്തില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട കുട്ടികളെ വലിച്ചു കരയ്ക്ക് അടുപ്പിച്ചു.

എന്നാല്‍ പിതാവ് ജാക്കറ്റ് ധരിച്ചിട്ടില്ലാത്തതിനാല്‍ വെള്ളത്തില്‍ മുങ്ങിപ്പോവുകയും ഇവര്‍ക്കു കാണാനും കഴിഞ്ഞില്ല.

എന്നാല്‍ അപ്രതീക്ഷിതമായി ഒരു ദൈവദൂതനെപ്പോലെ ഡാനിയേല്‍ വൈറ്റ് എന്നയാള്‍ ഒറ്റയ്ക്ക് ഒരു ജെറ്റ് സ്കിന്‍ ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു. അദ്ദേഹം നോക്കിപ്പോള്‍ വെള്ളത്തില്‍ ഒരു തടിക്കഷണം ഒഴുകിപ്പോകുന്നതുപോലെ തോന്നി.

വാസ്തവത്തില്‍ കുട്ടികളുടെ പിതാവ് അവസാന രക്ഷ എന്ന നിലയില്‍ ഒരു കൈ ഉയര്‍ത്തിയായിരുന്നു. ഇത് ഒരിക്കല്‍ കൂടി ശ്രദ്ധിച്ചപ്പോള്‍ ഒരു മനുഷ്യന്‍ മുങ്ങിത്താഴ്ന്നു പോകുന്നതാണെന്ന് മനസ്സിലായി. ഉടന്‍തന്നെ ഡാനിയേല്‍ അയാളെ വെള്ളത്തില്‍നിന്നും വലിച്ചു കയറ്റി കരയ്ക്കടുപ്പിച്ചു.

അപ്പോള്‍ത്തന്നെ ഒഡെന്റലും ലൌസ്മാനും അവിടെയെത്തി. പിതാവും മക്കളും ആകെ അവശരും, ഭയന്നു പോയ അവസ്ഥയിലുമായിരുന്നു. മൂവരും രക്ഷപെട്ടത് അവിസ്മരണീയമായ രംഗങ്ങളാണ് സൃഷ്ടിച്ചത്.

കുട്ടികളെ രക്ഷിച്ചവര്‍ പിതാവിനെ കണ്ടില്ല. എന്നാല്‍ ദൈവം ഒരു നല്ല ശമര്യക്കാരനായി ഡാനിയേലിനെ അവിടെ അയയ്ക്കുകയായിരുന്നു. എന്നാല്‍ ഡാനിയേല്‍ മഹത്വം കര്‍ത്താവിനു സമര്‍പ്പിക്കുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.