മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവതിയെ ജയിലില്‍ അടച്ചു
ലാഹോര്‍: മുസ്ളീങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പാക്കിസ്ഥാനിലെ ഒരു ക്രിസ്ത്യന്‍ യുവതിക്ക് ജാമ്യം നിഷേധിക്കുകയും ജയിലില്‍ അടയയ്ക്കുകയും ചെയ്തു.
പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ട് ജില്ലയിലെ കോട്ലി ലോഹറന്‍ ഏരിയായിലെ ഖരോട്ട സൈദാനിലെ ബന്ധു വീട്ടില്‍ 28 കാരിയായ സ്റ്റെല്ല ഖവരാണ് അറസ്റ്റു വരിച്ചത്.
മെയ് 12-ന് സ്റ്റെല്ലയെ പോലീസ് അറസ്റ്റു ചെയ്യുമ്പോള്‍ ഭര്‍ത്താവ് ഖവാര്‍ ഷഹ്സാദും 4 വയസുള്ള മകളും ഉണ്ടായിരുന്നു. പോലീസ് കൊണ്ടുപോകുമ്പോള്‍ സ്റ്റെല്ല തന്റെ മകളെ ഭര്‍ത്താവിന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ചിട്ടാണ് പോയത്.
ആഗസ്റ്റ് 27 ജനുവരി 7-ന് രണ്ട് കുറ്റകൃത്യങ്ങള്‍ സെറ്റെല്ല ചെയ്തതായാണ് പോലീസിന്റെ ഭാഷ്യം. പാക്കിസ്ഥാന്റെ മതനിന്ദ നിയമങ്ങളിലെ സെക്ഷന്‍ 295 എ, 505 എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയതെന്നാണ് റിപ്പോര്‍ട്ട്.
അജ്ഞാതര്‍ മതനിന്ദ എഴുതിയ ഉള്ളടക്കം ഗ്രാമത്തില്‍ വിതരണം ചെയ്തുവെന്ന മുസ്ളീം നേതാവ് സയിദ് ജവാദ് അലിയുടെ ആരോപണം ഉന്നയിച്ചായിരുന്നു സ്റ്റെല്ലായ്ക്കെതിരായി യഥാക്രമം 10 വര്‍ഷവും ഏഴു വര്‍ഷവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ ഇതുവരെ ജയിലിലാണ് കഴിയുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ജരന്‍ വാലായിലെ ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണങ്ങള്‍ നടന്നിരുന്നു.
അതിനുശേഷം ഞങ്ങളുടെ ഗ്രാമത്തില്‍ മൂന്നോ നാലോ സംഭവങ്ങള്‍ കറന്‍സി നോട്ടുകളിലും ഷോപ്പിംഗ് ബാഗുകളിലും ഉള്‍പ്പെടെ മറ്റ് വസ്തുക്കളിലും മതനിന്ദാപരമായ ഉള്ളടക്കം എഴുതിയതായി കണ്ടെത്തിയിട്ടുണ്ട്.
ഈ സംഭവം ക്രൈസ്തവരില്‍ വളരെ പിരിമുറുക്കം സൃഷ്ടിച്ചു. ഈ കുറ്റകൃത്യത്തിനു പിന്നില്‍ ആരാണെന്നു ഇതുവരെ കണ്ടെത്തിയിട്ടുമില്ല. സ്റ്റെല്ലായോ മറ്റു ക്രിസ്ത്യാനികളോ ഇതു ചെയ്യില്ല. അവള്‍ ദൈവഭക്തയായ ഒരു സ്ത്രീയാണ്.
ഷഹ്സാദ് പറഞ്ഞു. അവള്‍ കുറ്റക്കാരിയാണെന്ന് പോലീസ് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അന്ധാളിച്ചു പോയി. ഇപ്പോള്‍ സെക്ഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുവാന്‍ ഒരുങ്ങുകയാണെന്ന് അഭിഭാഷകന്‍ പറഞ്ഞു.