ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ വീടുകള്‍ നശിപ്പിച്ചു
കെയ്റോ: പഴയ മിസ്രയിമായ ഈജിപ്റ്റില്‍ ഒരു ഗ്രാമത്തിലെ ക്രൈസ്തവരുടേ വീടുകളും വസ്തുക്കളും ഇസ്ളാമിക തീവ്രവാദികള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട്.
ഏപ്രില്‍ 23-ന് മിനിയ പ്രവിശ്യയിലെ അല്‍ ഫഖാഖര് എന്ന ക്രൈസ്തവ ഗ്രാമത്തിലാണ് സംഭവം. ഒരു ചര്‍ച്ച് കെട്ടിടത്തെക്കുറിച്ച് തെറ്റായ കിംവദന്തി പ്രചരിപ്പിച്ച് അക്രമത്തിനു പ്രേരിപ്പിച്ചതെന്നു ക്രിസ്ത്യന്‍ സോളിഡാരിറ്റ് വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്തു.
അക്രമണം നടക്കുന്ന സമയത്ത് പ്രാദേശിക പോലീസിനെയും അഗ്നി ശമന സേനാംഗങ്ങളെയും വിളിക്കുകയും അവര്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.
ആക്രമണം നടത്തിയവരെയും ഇതിനു പ്രേരിപ്പിച്ചവര്‍ക്കെതിരെയും അറസ്റ്റു ചെയ്യാനുള്ള പോലീസിന്റെ നടപടികള്‍ ആരംഭിച്ചതായും അധികാരികളുടെ പെട്ടന്നുള്ള ഇടപെടലിനു അവരെ അഭിനന്ദിച്ചുകൊണ്ട് സി എസ് ഡബ്ളിയു പ്രസിഡന്റ് മെര്വിന് തോമസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഈജിപ്ഷ്യന്‍ ഭരണകൂടം ക്രൈസ്തവര്‍ക്കനുകൂലമായി സമീപ വര്‍ഷങ്ങളില്‍ സ്വീകരിച്ച നല്ല നടപടികളും വ്യക്തിപരമായ പ്രതിബദ്ധതയും പ്രശംസനീയമാണ്. എന്നിരുന്നാലും വിഭാഗീയ തീവ്രവാദത്തിനെതിരെ പോരാടാനും പൌരത്വ സമത്വം പ്രോത്സാഹിപ്പിക്കാനും എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്.
ഈജിപ്റ്റ് പ്രസിഡന്റ് അല്‍ അസിസിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ഈജിപ്റ്റിലെ ക്രിസ്ത്യന്‍ സമൂഹത്തെക്കുറിച്ച് പതിവായി പോസിറ്റീവായി സംസാരിക്കുന്നു.
ഈജിപ്റ്റിന്റെ ഐഡന്റിറ്റിയില്‍ അദ്ദേഹം മുസ്ളീങ്ങളെയും ക്രിസ്ത്യാനികളെയും ബോധപൂര്‍വ്വം ഉള്‍പ്പെടുത്തി.
എന്നിരുന്നാലും ഈ നിലപാട് എല്ലായ്പ്പോഴും പ്രധാന നഗരകേന്ദ്രങ്ങള്‍ക്കു പുറത്തുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നില്ല.
ക്രിസ്ത്യാനികള്‍ പീഢിപ്പിക്കപ്പെടുന്ന ആദ്യത്തെ 50 രാജ്യങ്ങളില്‍ 2024-ലെ ഓപ്പണ്‍ ഡോര്‍സ് വേള്‍ഡ് വാച്ച് ലിസ്റ്റില്‍ മുസ്ളീം ഭൂരിപക്ഷമായ ഈജിപ്റ്റ് 38-ാം സ്ഥാനത്താണ്.

