ബംഗ്ളാദേശില്‍ ദശലക്ഷക്കണക്കിനു ആളുകള്‍ മാധ്യമങ്ങളിലൂടെ ബൈബിള്‍ പഠിക്കുന്നു

ബംഗ്ളാദേശില്‍ ദശലക്ഷക്കണക്കിനു ആളുകള്‍ മാധ്യമങ്ങളിലൂടെ ബൈബിള്‍ പഠിക്കുന്നു

Breaking News Global

ബംഗ്ളാദേശില്‍ ദശലക്ഷക്കണക്കിനു ആളുകള്‍ മാധ്യമങ്ങളിലൂടെ ബൈബിള്‍ പഠിക്കുന്നു

ധാക്ക: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മുസ്ളീം ജനസംഖ്യയുള്ള രാജ്യമാണ് ബംഗ്ളാദേശ്. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് യേശുക്രിസ്തുവിനെ അറിയുന്നവര്‍.

എങ്കിലും ദശലക്ഷക്കണക്കിന് ബംഗ്ളാദേശികള്‍ വിവിധ മാധ്യമങ്ങളിലൂടെ ബൈബിള്‍ പഠിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുവിശേഷം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും അത് എതിര്‍പ്പില്ലാതെയല്ല; ശക്തമായ പ്രതിസന്ധികളെ തരണം ചെയ്താണ് മിഷണറിമാരും വിശ്വാസികളും രാജ്യത്ത് ക്രിസ്തുവിനുവേണ്ടി നിലനില്‍ക്കുന്നത്.

ഇസ്ളാമിക ഗ്രൂപ്പുകളും സമുദായങ്ങളും പ്രാദേശിക നേതാക്കളും ക്രൈസ്തവരെ പീഢിപ്പിക്കുന്നു. പീഢനം മൂലം ഒരു ക്രിസ്ത്യാനിയായി ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും മോശം 50 രാജ്യങ്ങളുടെ പട്ടികയില്‍ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം ബംഗ്ളാദേശ് 26-ാം സ്ഥാനത്താണ്.

എഫ്എംഐയുടെ ബ്രൂസ് അലന്‍ പറയുന്നത് വിശ്വാസം മൂലം ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ ഭൌതികമായി ദരിദ്രരാകുകയോ പീഢിപ്പിക്കപ്പെടുകയോ ചെയ്യുന്നതായാണ് വിവരം.

വിശ്വാസത്തില്‍ വന്നവരെ കുടുംബക്കാര്‍ പോലും ഒറ്റപ്പെടുത്തുന്നു. സാമൂഹിക ഒറ്റപ്പെടുത്തല്‍ വേറെ. കര്‍ത്താവിനെ ആരാധിക്കുന്നതില്‍ ആക്രമണ ഭീഷണിയുള്ളതിനാല്‍ വിശ്വാസികള്‍ പൊതുവെ ചെറിയ കൂട്ടായ്മകളിലാണ് പങ്കെടുക്കാറുള്ളത്.

ബംഗ്ളാദേശിലെ ക്രൈസ്തവ വിശ്വാസികള്‍ അവരുടെ സമൂഹത്തെ ഒറ്റിക്കൊടുക്കുന്നതായാണ് ആരോപിക്കപ്പെടുന്നത്. നിങ്ങള്‍ ഒരു അവിശ്വാസിയാണ് വിശ്വാസ ത്യാഗിയാണ് എന്നൊക്കെപ്പറഞ്ഞു അകറ്റിനിര്‍ത്തുകയോ വിവേചനം കാണിക്കുകയോ ചെയ്യുന്നു.

രക്ഷിക്കപ്പെട്ടു വരുന്നവര്‍ ആക്രമണ ഭീതിയാല്‍ പരസ്യമായി സ്നാനം ഏല്‍ക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.